വീടുകയറി ആക്രമണം: പ്രതി പിടിയിൽ
text_fieldsആലുവ: വയോധികനെ വീട്ടിൽകയറി കമ്പിവടികൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. അശോകപുരം അണ്ടിക്കമ്പനിക്ക് സമീപം പാപ്പാളി വീട്ടിൽ സുനിലാണ് (45) പിടിയിലായത്.
പ്രതിയുടെ വല്യച്ഛെൻറ പറമ്പിൽനിന്ന് വാഴക്കുല വെട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് അയൽവാസിയായ വർഗീസ് എന്നയാൾക്ക് നേരെയായിരുന്നു ആക്രമണം. വർഗീസിെൻറ തലക്ക് പിന്നിലും ചെവിയുടെ ഭാഗത്തും മുറിവേറ്റിരുന്നു. ഭാര്യക്കും ആക്രമണത്തിൽ പരിക്കേറ്റു.
പ്രതിയുടെ വല്യച്ഛെൻറ കൈവശമുള്ള ഭൂമിയുടെ നോട്ടക്കാരനാണ് വർഗീസെന്ന് പൊലീസ് പറഞ്ഞു. ഈ സ്ഥലം വാങ്ങി ഒരുവിഭാഗം ആളുകൾ ആരാധനാലയം നിർമിക്കാൻ നീക്കംനടത്തിയിരുന്നു. ഇതിനെ പ്രതിയും സംഘവും എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യത്തിെൻറ തുടർച്ചയാണ് ആക്രമണമെന്ന് ആലുവ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എസ്. രാജേഷ് പറഞ്ഞു. എസ്.ഐ എം.എം. ഖദീജ, എ.എസ്.ഐമാരായ എം.കെ. ബിജു, റോഷി കൃഷ്ണമണി, എം.ജി. ജോർജ്, സി.പി.ഒ ദിലീഷ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ആലുവ കോടതി റിമാൻഡ് ചെയ്തു.

