Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightജീവൻ പണയപ്പെടുത്തി...

ജീവൻ പണയപ്പെടുത്തി കുട്ടിയെ രക്ഷിച്ച അസ്‌ലം ജീവൻ നിലനിർത്താൻ പോരാട്ടത്തിൽ

text_fields
bookmark_border
ജീവൻ പണയപ്പെടുത്തി കുട്ടിയെ രക്ഷിച്ച അസ്‌ലം ജീവൻ നിലനിർത്താൻ പോരാട്ടത്തിൽ
cancel

ആ​ലു​വ: ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ്​ നൊ​ച്ചി​മ ചീ​പ്പു​ങ്ങ​ൽ കു​ള​ത്തി​ൽ വീ​ണ മൂ​ന്നു​വ​യ​സ്സു​കാ​ര​െൻറ ജീ​വ​ൻ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് അ​സ്‌​ലം നാ​ടി​െൻറ അ​ഭി​മാ​ന​മാ​യി​രു​ന്നു. അ​ന്ന്​ സു​ഹൃ​ത്ത് നി​ഹാ​നു​മാ​യി മൂ​ന്നു​വ​യ​സ്സു​കാ​ര​െൻറ ര​ക്ഷ​ക​നാ​യ അ​സ്‌​ലം (18) ഇ​ന്ന്​ ജീ​വ​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം റോ​ഡ് സൈ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന അ​സ്‌​ല​മി​നെ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​സ്‌​ല​മി​പ്പോ​ൾ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്​​റ്റ്​ ആ​ശ​ു​പ​ത്രി​യി​ൽ വെൻറി​ലേ​റ്റ​റി​ലാ​ണ്. അ​സ്‌​ല​മി​െൻറ പി​താ​വ് കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം മാ​റി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഉ​മ്മ വീ​ട്ടു ജോ​ലി​ക്ക് പോ​യാ​ണ് കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്.

പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ് പ്ല​സ് വ​ണ്ണി​ന് ചേ​ർ​ന്നെ​ങ്കി​ലും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് കാ​ര​ണം ചെ​റി​യ ജോ​ലി​ക​ൾ​ക്ക് അ​സ്‌​ലം പോ​യി​രു​ന്നു. അ​ങ്ങ​നെ പ​ഠ​നം മു​ട​ങ്ങു​ക​യും ചെ​യ്തു. അ​സ്​​ല​മി​െൻറ ചി​കി​ത്സ​യ്ക്ക് സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ നാ​ട്ടു​കാ​ർ. അ​സ്‌​ല​മി​െൻറ ഉ​മ്മ​യു​ടെ പേ​രി​ൽ ആ​ലു​വ ക​ന​റാ ബാ​ങ്കി​ൽ 3192838451 ന​മ്പ​റി​ൽ അ​കൗ​ണ്ട്​ തു​ട​ങ്ങി​യി​ട്ടു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക് 8848383596 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
TAGS:medical treatment help money 
Next Story