Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightക​ണ്ടെ​യ്‌​ന​ർ...

ക​ണ്ടെ​യ്‌​ന​ർ ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന ഫ്രി​ഡ്ജു​ക​ൾ ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
ക​ണ്ടെ​യ്‌​ന​ർ ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന ഫ്രി​ഡ്ജു​ക​ൾ  ക​ത്തി​ന​ശി​ച്ചു
cancel

കീ​ഴ്മാ​ട്: ക​ണ്ടെ​യ്‌​ന​ർ ലോ​റി​ക്ക​ക​ത്ത് കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന ഫ്രി​ഡ്ജു​ക​ൾ ക​ത്തി​ന​ശി​ച്ചു. ആ​ലു​വ-​പെ​രു​മ്പാ​വൂ​ർ റോ​ഡി​ൽ ചാ​ല​ക്ക​ൽ ദാ​റു​സ്സ​ലാം സ്കൂ​ളി​ന് സ​മീ​പം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് സം​ഭ​വം.

മും​ബൈ​യി​ൽ​നി​ന്ന് ചാ​ല​ക്ക​ലു​ള്ള ഹെ​യ​ർ ക​മ്പ​നി​യു​ടെ ഗോ​ഡൗ​ണി​ലേ​ക്ക് പു​തി​യ ഫ്രി​ഡ്ജു​ക​ളു​മാ​യി വ​രു​ക​യാ​യി​രു​ന്നു ക​ണ്ടെ​യ്ന​ർ ലോ​റി. ഓ​ട്ട​ത്തി​നി​ട​യി​ൽ ലോ​റി​യി​ൽ​നി​ന്ന് പു​ക പു​റ​ത്തേ​ക്ക് വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് തീ​പി​ടി​ച്ച​ത​റി​യു​ന്ന​ത്. ഉ​ട​ൻ ആ​ലു​വ അ​ഗ്​​നി​ര​ക്ഷാ സേ​ന​യെ​ത്തി തീ​യ​ണ​ച്ചു. എ​ട്ടോ​ളം ഫ്രി​ഡ്ജു​ക​ൾ​ക്ക് തീ ​പി​ടി​ച്ചി​ട്ടു​ണ്ട്.

ഇ​വ​യ​ട​ക്കം മു​ഴു​വ​ൻ ഫ്രി​ഡ്ജു​ക​ളും പി​ന്നീ​ട് ഗോ​ഡൗ​ണി​ൽ ഇ​റ​ക്കി. തീ​പി​ടി​ത്ത​കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് അ​ഗ്​​നി​ര​ക്ഷാ​സേ​ന അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​െ​ണ്ട​യ്​​ന​റി​ന​ക​ത്ത് വാ​യു​സ​ഞ്ചാ​ര​മി​ല്ല. ഫ്രി​ഡ്ജു​ക​ൾ പൊ​തി​ഞ്ഞി​രു​ന്ന പെ​ട്ടി​ക​ൾ​ക്ക് തീ​പി​ടി​ച്ച​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​സി. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഡി. ​അ​നി​ൽ​കു​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ.​പി. സു​രേ​ഷ്, സി​നോ​ജ്, ഷെ​രീ​ഫ്, കി​ര​ൺ, സു​നി​ൽ, അ​നൂ​പ്, പോ​ൾ​സ​ൺ, രാ​ഹു​ൽ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് ആ​ലു​വ-​പെ​രു​മ്പാ​വൂ​ർ റൂ​ട്ടി​ൽ കു​റ​ച്ചു​നേ​രം ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fridge lorry
News Summary - Fridges brought in container lorries Catch Fire
Next Story