Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightപി.​വി.​സി പൈ​പ്പി​ൽ...

പി.​വി.​സി പൈ​പ്പി​ൽ തീ​ർ​ത്ത സാ​നി​റ്റൈ​സ​ർ മെ​ഷീ​നു​മാ​യി അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ

text_fields
bookmark_border
പി.​വി.​സി പൈ​പ്പി​ൽ തീ​ർ​ത്ത സാ​നി​റ്റൈ​സ​ർ മെ​ഷീ​നു​മാ​യി അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ
cancel
camera_alt

വസീം ജാഫർ പി.വി.സി പൈപ്പുകൾ ഉപയോഗിച്ച് നിർമിച്ച സാനിറ്റൈസർ മെഷീനൊപ്പം

ആ​ലു​വ: സാ​നി​റ്റൈ​സ​ർ മെ​ഷീ​ൻ നി​ർ​മി​ക്കാ​ൻ കു​റ​ച്ചു പി.​വി.​സി പൈ​പ്പു​ക​ൾ മ​തി വ​സീം ജാ​ഫ​റി​ന്. കാ​ക്ക​നാ​ട് രാ​ജ​ഗി​രി ക്രി​സ്തു ജ​യ​ന്തി പ​ബ്ലി​ക് സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സു​കാ​ര​നാ​യ 11 വ​യ​സ്സു​ള്ള വ​സീം ജാ​ഫ​റാ​ണ് ചെ​ല​വ് കു​റ​ഞ്ഞ സാ​നി​റ്റൈ​സ​ർ മെ​ഷീ​ൻ ത​യാ​റാ​ക്കി ശ്ര​ദ്ധേ​യ​നാ​യ​ത്. നി​മി​ഷ​നേ​രം മ​തി പി.​വി.​സി പൈ​പ്പു​ക​ൾ വ​സീ​മി​​െൻറ കൈ​യി​ലൂ​ടെ സാ​നി​റ്റൈ​സ​ർ മെ​ഷീ​നാ​യി മാ​റാ​ൻ.

ആ​ലു​വ തോ​ട്ടു​മു​ഖം പ​ഴ​ങ്ങാ​ടി ജാ​ഫ​റി​െൻറ​യും നി​ഷു​വി​െൻറ​യും മ​ക​നാ​ണ്. സാ​നി​റ്റൈ​സ​ർ മെ​ഷീ​നു​ക​ളു​ടെ വി​വി​ധ മോ​ഡ​ലു​ക​ൾ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ലോ​ക്ഡൗ​ൺ കാ​ല​ത്ത് ക്രി​യാ​ത്മ​ക​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് എം ​ഫോ​ർ ടെ​ക് എ​ന്ന ചാ​ന​ലി​ൽ​നി​ന്ന്​ സാ​നി​റ്റൈ​സ​ർ മെ​ഷീ​നു​ക​ളു​ടെ നി​ർ​മാ​ണം പ​ഠി​ച്ച​ത്.

ആ​ദ്യ​മു​ണ്ടാ​ക്കി​യ​ത് പി​താ​വ് ത​െൻറ ജോ​ലി സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. പി​ന്നീ​ട് വീ​ട്ടി​ലേ​ക്കും ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്കു​മാ​യി നാ​ലെ​ണ്ണം കൂ​ടി ഉ​ണ്ടാ​ക്കി. ഇ​തി​ന് ശേ​ഷം മു​ട്ട വി​രി​യി​ക്കു​ന്ന​തി​നു​ള്ള ഇ​ൻ​ക്യു​ബേ​റ്റ​ർ നി​ർ​മി​ച്ചു. ഇ​തി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വ​ച്ച ഏ​ഴ് മു​ട്ട​ക​ളി​ൽ മൂ​ന്നെ​ണ്ണം വി​രി​ഞ്ഞു. ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റൈ​സ​ർ മെ​ഷീ​നു​ക​ളു​ണ്ടാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് വ​സീം.

Show Full Article
TAGS:sanitizer machine 
Web Title - fifth standard boy with a sanitizer machine made of PVC pipe
Next Story