Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightയുവാവിനെ ആക്രമിച്ച...

യുവാവിനെ ആക്രമിച്ച പ്രതികൾ പിടിയിൽ

text_fields
bookmark_border
Defendants arrested for assaulting youth
cancel
camera_alt

1. സുരേഷ് കുമാർ 2. ജയൻ 3. സതീശൻ

ആലുവ: ലോക്ഡൗൺ കാലത്ത് കോവിഡ്​ ക്യാമ്പിൽനിന്ന്​ സാനിറ്റൈസർ എടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ആലുവ മണപ്പുറത്ത് യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതികൾ പിടിയിൽ.തൊടുപുഴ കാഞ്ഞാർ ഇടമന വീട്ടിൽ ജയൻ (35), വെളിയത്തുനാട് മുണ്ടേപറമ്പിൽ വീട്ടിൽ സതീശൻ (48), തിരുവനന്തപുരം നരുവൻമൂട് പനവിളാകം വീട്ടിൽ സുരേഷ് കുമാർ (42) എന്നിവരെയാണ് ആലുവ ഈസ്​റ്റ് പൊലീസ് ഇൻസ്പെക്ടർ കെ.ആർ. ഗോപകുമാറി​െൻറ നേതൃത്വത്തി​െല അന്വേഷണസംഘം അറസ്​റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണിലാണ് സംഭവം. നീണ്ടകര സ്വദേശി എഡിസണാണ് പരിക്കേറ്റത്. ആക്രമണത്തിൽ ഇയാളുടെ ഇടതുകണ്ണി​െൻറ കാഴ്ചശക്തി പൂർണമായി നഷ്​ടപ്പെട്ടു. കുറ്റകൃത്യം നടത്തിയശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.അന്വേഷണസംഘത്തിൽ എ.എസ്.ഐമാരായ ആർ. വിനോദ്, രവി, ടോമി, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ നവാബ് എന്നിവരുമുണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയപ്രതികളെ റിമാൻഡ്​ ചെയ്തു.

Show Full Article
TAGS:arrest youth 
News Summary - Defendants arrested for assaulting youth
Next Story