Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightശ്രീനാരായണഗുരു...

ശ്രീനാരായണഗുരു സ്ഥാപിച്ച സംസ്‌കൃത പാഠശാല കെട്ടിടം പൊളിക്കൽ വിവാദത്തിൽ

text_fields
bookmark_border
ശ്രീനാരായണഗുരു സ്ഥാപിച്ച സംസ്‌കൃത പാഠശാല കെട്ടിടം പൊളിക്കൽ വിവാദത്തിൽ
cancel

ആലുവ: ശ്രീനാരായണഗുരു സ്ഥാപിച്ച സംസ്‌കൃത പാഠശാല കെട്ടിടം പൊളിക്കണമെന്ന നിർ​േദശം വിവാദത്തിൽ.

ആലുവ എസ്.എൻ.ഡി.പി സ്കൂളിൽ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് തരണമെങ്കിൽ സ്കൂളി​െൻറ ഭാഗമായ പഴയ കെട്ടിടം പൊളിച്ചുകളയണമെന്ന് നഗരസഭയിലെ ഓവർസിയർമാർ വാശിപിടിക്കുകയാണെന്നാണ് ആക്ഷേപം. ചരിത്രപ്രസിദ്ധമായ സർവമത സമ്മേളനത്തി​െൻറ സ്മരണകളുള്ള ഹാളാണിത്. 1924ലെ സർവമത സമ്മേളനത്തി​െൻറ സ്വാഗതസംഘം ഓഫിസായി പ്രവർത്തിച്ച കെട്ടിടമാണിത്. ശ്രീനാരായണഗുരു ഉൾപ്പെട്ട സമ്മേളനത്തി‍െൻറ ഫോട്ടോ എടുത്തത് ഈ ഹാളിനുമുന്നിലാണ്. ഗുരു ആലുവയിൽ ​െവച്ച് എടുത്ത അവശേഷിക്കുന്ന ഏക ഫോട്ടോയും ഇവിടെവച്ചുള്ളതാണ്. രവീന്ദ്രനാഥ ടാഗോറിന് സ്വീകരണം നൽകിയതും സഹോദരൻ അയ്യപ്പ‍​െൻറ നേതൃത്വത്തിൽ സഹോദര സമ്മേളനം നടന്നതും ഇവിടെയാണ്.

വെയിൽസ് രാജകുമാരനിൽനിന്ന് പട്ടും വളയും ലഭിച്ച കുമാരനാശാന് സ്വീകരണം നൽകിയതും ഈ ഹാളിൽ ​െവച്ചായിരുന്നു. ഈ ഹാളി‍െൻറ ഭാഗമായ മാളികയിലിരുന്നാണ് 1924വരെ ഗുരു ആലുവയിൽ വരുമ്പോൾ പകൽ സമയം ​െചലവഴിച്ചത്. 1912 മുതൽ 24വരെ ഗുരു ത‍െൻറ കൃതികൾ എഴുതിയതും മാളികയിലിരുന്നാണ്. കുമാരനാശാ​െൻറ 'കരുണ', 'ദുരവസ്ഥ' മുതലായ കാവ്യങ്ങൾ എഴുതിയതും ഇവിടെ ഇരുന്നാണ്.

ചരിത്രത്തി‍െൻറ നേർശേഷിപ്പുകളാണ് ചരിത്രം പഠിക്കാത്ത മുനിസിപ്പൽ ഉ​േദ്യാഗസ്ഥരുടെ പിടിവാശികൊണ്ട് തകർന്നുവീഴാൻ പോകുന്നത്. ഇത്തരം നീക്കം നടത്തുന്ന നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവും സി.പി.എം ആലുവ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ രാജീവ് സക്കറിയ ആവശ്യപ്പെട്ടു. നീക്കത്തിൽനിന്ന്​ നഗരസഭ പിന്മാറിയി​െല്ലങ്കിൽ ബഹുജനങ്ങളെ അണിനിരത്തി സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sree Narayana GuruSanskrit school
News Summary - Controversy over demolition of Sanskrit school building set up by Sree Narayana Guru
Next Story