Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightപീ​ഡ​ന​ശ്ര​മ​ക്കേ​സി​ൽ ...

പീ​ഡ​ന​ശ്ര​മ​ക്കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന്​ യു​വ​തി​യു​ടെ പ​രാ​തി

text_fields
bookmark_border
പീ​ഡ​ന​ശ്ര​മ​ക്കേ​സി​ൽ  പു​ന​ര​ന്വേ​ഷ​ണ​ത്തി​ന്​ യു​വ​തി​യു​ടെ പ​രാ​തി
cancel

ആ​ലു​വ: പീ​ഡ​ന​ശ്ര​മ​ക്കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി. ന​ടു​റോ​ഡി​ൽ യു​വ​തി​യെ ക​യ​റി​പ്പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ത​ട​യാ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വി​നെ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ത​ല​ക്ക​ടി​ച്ച് വീ​ഴ്ത്തു​ക​യും ചെ​യ്ത കേ​സി​ലാ​ണ് പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

പൊ​ലീ​സ് പ്ര​തി​യെ സ​ഹാ​യി​ക്കു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ ആ​രോ​പ​ണം. പ​രാ​തി​യു​ടെ പ​ക​ർ​പ്പ് മു​ഖ്യ​മ​ന്ത്രി​ക്കും ഡി.​ജി.​പി​ക്കും കൈ​മാ​റി. ചെ​ങ്ങ​മ​നാ​ട് പു​തു​വാ​ശ്ശേ​രി​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ചെ​ങ്ങ​മ​നാ​ട് ക​പ്ര​ശേ​രി സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സി​നെ​തി​രെ പ​രാ​തി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 2019 ജൂ​ലൈ 13ന് ​രാ​ത്രി പ​ത്തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നെ​ടു​വ​ന്നൂ​ർ സ്വ​ദേ​ശി സ​നീ​ഷി (40)നെ​തി​രെ​യാ​ണ്​ പ​രാ​തി. കേ​സ് രേ​ഖ​ക​ൾ എ​സ്.​പി ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് നെ​ടു​മ്പാ​ശ്ശേ​രി സി.​ഐ പി.​എം. ബൈ​ജു പ​റ​ഞ്ഞു.

Show Full Article
TAGS:rape attempt complaint 
Next Story