മജീദിെൻറ കരങ്ങളിൽ ചൊവ്വര കടവ് ക്ലീൻ
text_fieldsആലുവ: ചൊവ്വര കടവിൽ ജങ്കാർ സർവിസ് നിലച്ചെങ്കിലും ഇവിടെ എപ്പോഴും ആളുണ്ട്. കാരണം ഈ കടവിെൻറ മനോഹാരിതയും ഇവിടത്തെ വൃത്തിയുമാണ്. ഈ വൃത്തിക്ക് പിന്നിൽ ഒരാളുണ്ട്, ചൊവ്വര കടവിനെ വൃത്തിയായി സംരക്ഷിക്കുന്ന നാട്ടുകാർ മജീദിക്ക എന്ന് വിളിക്കുന്ന മജീദ് ശങ്കരൻകുഴി. പെരിയാറിലെ ജലനിരപ്പ് ഉയർന്നാൽ ഈ കടവ് വെള്ളത്തിലാണ്. കാലവർഷങ്ങളിൽ മുങ്ങുന്ന കടവിൽ വലിയ അളവിൽ ചളി അടിയുക പതിവാണ്. ഇത്തരം സന്ദർഭങ്ങളിലെല്ലാം കടവിനെ ശുചീകരിക്കുന്ന ജോലി സ്വമേധയാ മജീദ് ഏറ്റെടുക്കും.
ഈ വർഷവും പെരിയാറിൽ വെള്ളം കൂടിയതിനെത്തുടർന്ന് കടവ് മുങ്ങി ചളി അടിഞ്ഞുകൂടിയിരുന്നു. ഇത് കോരിമാറ്റി കടവ് ക്ലീനാക്കി മജീദ്. മജീദിനെ സഹായിക്കാൻ ചൊവ്വര ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങളായ ഷാജി, ഹമീദ്, ബ്രിന്നർ, മനാഫ്, ഷിഹാബ് എന്നിവരും ചേർന്നു. കീഴ്മാട് പഞ്ചായത്തിെൻറ നേതൃത്വത്തിൽ ഈ കടവ് നീന്തൽപരിശീലനത്തിന് സജ്ജമാക്കുന്നതിനായി കെട്ടി ഭംഗിയാക്കിയതോടെ നിരവധി ആളുകളാണ് നീന്തലിനും കുളിക്കുന്നതിനുമായി എത്തുന്നത്. ചൂണ്ടയിടാനും നിരവധിയാളുകൾ എത്തുന്നു. മജീദിെൻറയും ചൊവ്വര ചാരിറ്റബിൾ സൊസൈറ്റിയുടെയും ശ്രദ്ധ എപ്പോഴുമുള്ളതിനാൽ കടവിൽ മാലിന്യങ്ങൾ തള്ളാൻ ആരും എത്താറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

