Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightവധശ്രമം: പ്രതി...

വധശ്രമം: പ്രതി അറസ്​റ്റിൽ

text_fields
bookmark_border
വധശ്രമം:  പ്രതി അറസ്​റ്റിൽ
cancel

ആ​ലു​വ: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ആ​ലു​വ ചാ​ല​ക്ക​ൽ മോ​സ്കോ പ​ള്ളി​ക്ക് സ​മീ​പം ക​രി​യാ​പു​രം വീ​ട്ടി​ൽ മ​നാ​ഫി​നെ (32) പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ആ​ലു​വ ജി​ല്ല ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നു​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. മ​ല​പ്പു​റ​ത്ത് എ​സ്.​ഐ​െ​യ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലും ആ​ലു​വ ഈ​സ്​​റ്റ്, എ​ട​ത്ത​ല പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ സ്​​ത്രീ​പീ​ഡ​നം, പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ലും ഏ​ലൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ക​ഞ്ചാ​വു​കേ​സി​ലും പ്ര​തി​യാ​ണ്.

ഡി​വൈ.​എ​സ്.​പി ജി. ​വേ​ണു​വി​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ ആ​ലു​വ ഈ​സ്​​റ്റ്​ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. രാ​ജേ​ഷ്, എ​സ്.​ഐ​മാ​രാ​യ ആ​ർ. വി​നോ​ദ്, ടി.​വി. ഷാ​ജു, പി.​എ. സു​രേ​ഷ്, എ.​എ​സ്.​ഐ മാ​രാ​യ കെ.​വി. സോ​ജി, ഇ.​കെ. ജ​മാ​ൽ, എ​സ്.​സി.​പി.​ഒ ന​വാ​ബ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder attemptCrime NewsDefendant
Next Story