Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightമാഫിയകൾ തമ്പടിച്ചു;...

മാഫിയകൾ തമ്പടിച്ചു; യാത്രക്കാർ 'സ്​റ്റാൻഡ്​ വിട്ടു'

text_fields
bookmark_border
മാഫിയകൾ തമ്പടിച്ചു; യാത്രക്കാർ സ്​റ്റാൻഡ്​ വിട്ടു
cancel

ആലുവ: സാമൂഹികവിരുദ്ധ കേന്ദ്രമായി നഗരസഭ ബസ് സ്‌റ്റാൻഡ്‌. സന്ധ്യയായാൽ ലഹരി മാഫിയയുടെയും ഗുണ്ടകളുടെയും നിയന്ത്രണത്തിലാണ് ബസ് സ്‌റ്റാൻഡ്‌. വെളിച്ചക്കുറവും സുരക്ഷസംവിധാനങ്ങളും ഇല്ലാത്തതാണ് അക്രമികൾ തമ്പടിക്കാൻ കാരണം. ഇവരുടെ ശല്യം മൂലം യാത്രക്കാർ വൈകീട്ടായാൽ സ്‌റ്റാൻഡിൽ കയറാൻ ഭയക്കുകയാണ്. അതിനാൽതന്നെ ബസുകളും കയറുന്നില്ല. പൊലീസ് എയ്ഡ് പോസ്‌റ്റ് പ്രവർത്തനം കടലാസിൽ മാത്രം ഒതുങ്ങി.

എയ്ഡ് പോസ്‌റ്റ് കാലിയായി കിടക്കുന്നതിനാൽ സാമൂഹികവിരുദ്ധർക്കും മയക്കുമരുന്ന് സംഘങ്ങൾക്കും ഇവിടെ വിഹാരം നടത്താൻ അവസരം ലഭിച്ചിരിക്കുകയാണ്.

പകൽപോലും യാത്രക്കാർ സുരക്ഷിതരല്ല. നഗരത്തിലെ ലഹരി ഉപയോഗത്തി​െൻറ പ്രധാനകേന്ദ്രം ബസ് സ്‌റ്റാൻഡാണെന്നും ആക്ഷേപമുണ്ട്.

പൊലീസി​െൻറ സഹായമോ സാന്നിധ്യമോ സ്‌റ്റാൻഡിൽ പകലും രാത്രിയിലും ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്. സ്വകാര്യബസ്​ സ്​റ്റാൻഡ്, മാർക്കറ്റ് പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോൾ ഗുണ്ടകളും കൂടുതലായി തമ്പടിക്കുന്നതായാണ് വിവരം.

കോവിഡ് വന്നതിനാൽ സന്ധ്യയോടെ ആലുവ കേന്ദ്രീകരിച്ചുള്ള സ്വകാര്യബസുകളുടെ സർവിസെല്ലാം നിലക്കും. സ്‌റ്റാൻഡിലെ കസേരകളെല്ലാം നശിച്ച നിലയിൽ മൂലക്ക് ഇട്ടിരിക്കുകയാണ്. ലൈറ്റുകൾ ഒന്നും തെളിയുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anti Social Activitiesaluva municipality bus stand
News Summary - anti social people in aluva municipality bus stand
Next Story