ആലങ്ങാട്: കാട്ടുപന്നിയെ കിണറ്റിൽ വീണനിലയിൽ കണ്ടെത്തി. പാനായിക്കുളം മില്ലുപടി മൈതാനി മസ്ജിദിന് സമീപത്തെ വീട്ടിലെ കിണറ്റിൽ ശനിയാഴ്ച രാവിലെയാണ് കണ്ടത്. നാല് വയസ്സുള്ള കാട്ടുപന്നിക്ക് 60 കിലോയുണ്ട്. വിവരം നാട്ടുകാർ കോടനാട്ടെ വനം വകുപ്പ് അധികൃതരെ അറിയിച്ചു.
ഉച്ചയോടെ സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കാട്ടുപന്നിയെ കരക്ക് കയറ്റി കോടനാട്ടേക്ക് കൊണ്ടുപോയി. മൃഗസംരക്ഷണ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കാട്ടിലേക്ക് വിട്ടു.
സ്പെഷൽ ഫോറസ്റ്റ് ഓഫിസർ ജെ.ബി. സാബു, ബി.എഫ്.ഒ അൻവർ സാദിഖ്, വാച്ചർ ബെന്നി ദേവസി എന്നിവരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.