ബൈക്കിൽ കറങ്ങി മാല പൊട്ടിക്കൽ; പ്രതി പിടിയിൽ
text_fieldsആലങ്ങാട്: ബൈക്കിൽ സഞ്ചരിച്ച് തനിച്ച് പോകുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്ന പ്രതി പിടിയിൽ. കോഴിക്കോട് തണ്ടോപാറ സ്വദേശി കുനിയിൽ വീട്ടിൽ മുഹമ്മദ് ഷെരീഷാണ് (26) ബിനാനിപുരം പൊലീസിെൻറ പിടിയിലായത്. കഴിഞ്ഞ 19ന് രാവിലെ പാനായിക്കുളം കാരിപ്പുഴയിൽ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീയുടെ 27 ഗ്രാം വരുന്ന മാല കവർന്ന കേസിലാണ് ഇയാൾ പിടിയിലായത്.
ബുധനാഴ്ച രാവിലെ കൊടുവഴങ്ങ മാരായിൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച മനക്കപ്പടി കാരുചിറയിൽ സമാന സംഭവം ഉണ്ടായി. ബാങ്കിൽ പോയി മടങ്ങിയ യുവതിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ചെങ്കിലും ചെറിയ ഭാഗം മാത്രമാണ് കൈക്കലാക്കാൻ കഴിഞ്ഞത്. നീല ഷർട്ട് ധരിച്ച മെലിഞ്ഞ യുവാവാണ് പ്രതിയെന്ന് യുവതി പൊലീസിൽ മൊഴി നൽകിയിരുന്നു.
ബുധനാഴ്ച രാവിലെ ബിനാനിപുരം എസ്.ഐ അബ്ദുൽ ജമാലിെൻറ പിടിയിലാകുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് കാരുചിറയിലെ മാല പൊട്ടിക്കൽ സംഭവത്തിലും ഇയാൾ തന്നെയാെണന്ന് സമ്മതിച്ചത്.

