Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightkld മർദനത്തിൽ...

kld മർദനത്തിൽ പരിക്കേറ്റ്​ ചികിത്സയിലിരുന്നയാൾ മരിച്ചു

text_fields
bookmark_border
ചവറ: മർദനത്തിൽ ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വൃദ്ധൻ മരിച്ചു. കരുനാഗപ്പള്ളി പടനായർകുളങ്ങര കോയിപ്പുത്ത് വീട്ടിൽ സുരേഷ് ആൻറണി (60) ആണ് മരിച്ചത്. സംഭവത്തിൽ തമിഴ്നാട് ശിവഗംഗ കണ്ണല്ലൂർ വില്ലേജിലെ കുമാറിനെ കോടതി റിമാൻഡ്​ചെയ്തു. മറ്റൊരു പ്രതി ശുചീകരണ തൊഴിലാളിയായ ഷാജി ഒളിവിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പന്മന ഇടപ്പള്ളികോട്ടയിലെ സ്വകാര്യ ലോഡ്ജിൽ താമസിക്കുകയായിരുന്നു മൂവരും. ജൂ​ൈല രണ്ടിന് രാത്രിയിൽ മദ്യപാനവുമായി ബന്ധപ്പെട്ട്​ വാക്​തർക്കവും അടിപിടിയും ഉണ്ടായി. സുരേഷ് ആൻറണിയെ കുമാറും ഷാജിയും ചേർന്ന് മർദിച്ച് അവശനാക്കി. ഗുരുതര പരിക്കേറ്റ് രക്തം വാർന്ന് കിടന്ന സുരേഷിനെ വെള്ളിയാഴ്ച രാവിലെ നാട്ടുകാർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരി​െക്ക ഞായറാഴ്ച രാവിലെ മരിച്ചു. ഭാര്യ: പരേതയായ സ്​റ്റാൽസിലെസി (കുഞ്ഞുമോൾ). മക്കൾ: ദിൽജിത്ത് (ന്യൂസിലൻഡ്​​), നീതു. മരുമക്കൾ: അമാനുല്ല (രാജു) (കെ.എസ്.ആർ.ടി.സി ഡ്രൈവർ), അമ്പിളി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച കൊല്ലം കെ.എസ്.ആർ.ടി.സിക്ക് സമീപമുള്ള ക്രിസ്ത്യൻപള്ളി സെമിത്തേരിയിൽ. ചിത്രം സുരേഷ് ആൻറണി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story