രവി കൊലക്കേസ്: പ്രതി അറസ്റ്റിൽ
text_fieldsവെള്ളരിക്കുണ്ട്: പരപ്പ പട്ട്ളത്തെ രവിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് കുഞ്ഞിക്കണ്ണനെ വെള്ളരിക്കുണ്ട് സി.ഐ കെ. പ്രേംസദനനും സംഘവും അറസ്റ്റ് ചെയ്തു.
പരപ്പ പട്ട്ളത്ത് ഒന്നിച്ചുള്ള മദ്യപാനത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ തോടം ചാലിലെ കീരി രവി (48) കഴിഞ്ഞയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അകന്ന ബന്ധുകൂടിയായ കുഞ്ഞിക്കണ്ണനെ വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത ഉടനെയാണ് അറസ്റ്റ്.
തോടംചാലിലെ വാടക വീട്ടില്‍ താമസിക്കുന്ന കുഞ്ഞിക്കണ്ണെൻറ വീട്ടിലിരുന്ന് കഴിഞ്ഞ ഞായറാഴ്ച രാത്രി ഇരുവരും മദ്യപിച്ചു. മദ്യലഹരിയിൽ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബഹളം കേട്ട് ഓടിവന്ന അയൽവാസികൾ കുഞ്ഞിക്കണ്ണനെ ആശുപത്രി എത്തിച്ചു. എന്നാൽ, പിറ്റേന്ന് രാവിലെ വീടിനുസമീപത്തെ പറമ്പിൽ രവി മരിച്ചുകിടക്കുന്നതാണ് കണ്ടത്.

