പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ
text_fieldsവെള്ളരിക്കുണ്ട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാളെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പട്ടികജാതി കോളനിയിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ഇതിൽ ഒരു പ്രതി രതീഷ് (31) വെള്ളരിക്കുണ്ടിനെ സി.ഐ ജോസ് കുര്യൻ അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻറ് ചെയ്തു. 13 വയസ്സുള്ള പെൺകുട്ടി മൂന്നുദിവസം മുമ്പാണ് പീഡനത്തിനിരയായത്.
പ്രതി രതീഷ് കുട്ടിയെ മറ്റൊരു വീട്ടിലേക്ക് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ കുട്ടിയുടെ അമ്മ വെള്ളരിക്കുണ്ട് പൊലീസിൽ പരാതി നൽകി. പൊലീസും വീട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് പിന്നീട് കുട്ടിയെ കണ്ടെത്തിയത്. കുട്ടി അമ്മക്ക് നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും കുട്ടി നടന്ന കാര്യങ്ങൾ പൊലീസിനോട് പറയുകയുമായിരുന്നു.
രതീഷിനെ കൂടാതെ മറ്റു നാലുപേർകൂടി കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇവർ പെൺകുട്ടിയുടെ ബന്ധുക്കൾകൂടിയാണ്. ഇവർക്കെതിരെയും െപാലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഒളിവിൽപോയ ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.