മാലോം നമ്പ്യാര്‍മലയില്‍ ഉരുള്‍പൊട്ടല്‍
text_fieldsമാലോം നമ്പ്യാര്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തുനിന്ന് മണ്ണും വെള്ളവും കുത്തിയൊലിക്കുന്നു
വെള്ളരിക്കുണ്ട്: കനത്ത മഴയെ തുടര്‍ന്ന് മാലോം നമ്പ്യാര്‍മലയില്‍ ഉരുള്‍പൊട്ടലും മണ്ണൊലിപ്പും. കല്ലേക്കുളം സന്തോഷിെൻറ പറമ്പിലാണ് ഇന്നലെ ഉച്ചക്കുശേഷം ഉരുള്‍പൊട്ടലുണ്ടായത്. മണ്ണും വെള്ളവും കുതിച്ചൊഴുകിയതോടെ വലിയ കല്ലുകളുള്‍പ്പെടെ താഴേക്ക് ഒഴുകിയെത്തി. മലവെള്ളപാച്ചിലില്‍ ഇടക്കാനം - നമ്പ്യാര്‍മല റോഡ് തകര്‍ന്നു. ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജു കട്ടക്കയം, തഹസില്‍ദാര്‍ പി. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.
മലയോരത്ത് കനത്ത മഴ തുടരുകയാണ്. ചൈത്രവാഹിനി പുഴ കവിഞ്ഞൊഴുകുന്നു. മഴ ഇനിയും തുടര്‍ന്നാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

