മകളുടെ വിവാഹ ദിവസം വീടിന് തീപിടിച്ചു
text_fieldsചക്കാലയ്ക്കൽ ജോണിയുടെ വീടിനുള്ളിൽ തീപിടിച്ച് കത്തിയ നിലയിൽ
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ടൗണിലെ അലീന ഫ്രൂട്സ് വ്യാപാരി പാത്തിക്കരയിലെ ചക്കാലയ്ക്കൽ ജോണിയുടെ വീടിന് തീപിടിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ജോണിയുടെ മകളുടെ വിവാഹം കണ്ണൂർ ജില്ലയിലെ കരുവഞ്ചാലിൽ നടക്കുന്നതിനാൽ രാവിലെ വീടുപൂട്ടി എല്ലാവരും പോയിരിക്കുകയായിരുന്നു. വിവാഹത്തിന് പോകുന്നതിനുമുമ്പ് മെഴുകുതിരി കത്തിച്ച് പ്രാർഥിച്ചിരുന്നു.
അയൽപക്കത്തു താമസിക്കുന്നവർ വീട്ടിൽ നിന്നും പുകയും തീയുംകണ്ട് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. അവരെത്തി തീയണക്കുകയായിരുന്നു. റോഡിനോട് ചേർന്നുള്ള രണ്ടാം നിലയിലെ ഫർണിച്ചറുകളും വയറിങ്ങുകളും പൂർണമായി കത്തിനശിച്ചു.
ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ബളാൽ പഞ്ചായത്ത് പ്രസിഡൻറ് രാജു കട്ടക്കയം, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഷോബി ജോസഫ് എന്നിവർ സന്ദർശിച്ചു.