Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightVellarikunduchevron_rightബളാൽ കോട്ടക്കുന്നിൽ...

ബളാൽ കോട്ടക്കുന്നിൽ ഉരുൾപൊട്ടി

text_fields
bookmark_border
ബളാൽ കോട്ടക്കുന്നിൽ ഉരുൾപൊട്ടി
cancel
camera_alt

ബളാൽ കോട്ടക്കുന്നിലുണ്ടായ ഉരുൾപൊട്ടൽ

വെള്ളരിക്കുണ്ട്: കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന മഴയിൽ ബളാൽ കോട്ടക്കുന്നിൽ ഉരുൾപൊട്ടി. ശനിയാഴ്ച ഉച്ച രണ്ടുമണിയോടെയാണ്​ ഉരുൾപൊട്ടലുണ്ടായത്. വലിയ പാറകളും മണ്ണും ജനവാസ കേന്ദ്രത്തിലേക്ക് ഒലിച്ചിറങ്ങി. സമീപത്തെ തൊട്ടിയിൽ വിനോദ്, താഴത്ത് വീട്ടിൽ ശങ്കരൻ, വണ്ണാത്ത് വീട്ടിൽ അമ്പു എന്നിവരുടെ വീടിന് സമീപം വഴിയാണ് മലവെള്ളപ്പാച്ചിലുണ്ടായത്.

ഭാഗ്യം കൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായത്. ഈ മൂന്നു വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു. വീടിനു സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ചെളിയിൽപൂണ്ടു.രാജപുരം -ബളാൽ റോഡിൽ വലിയ പാറക്കഷണങ്ങളും ചളിയും വന്നടിഞ്ഞതുകാരണം ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്. മലവെള്ളപ്പാച്ചിലിൽ സമീപ തോടുകളും പുഴകളും നിറഞ്ഞുകവിഞ്ഞു. നിരവധി മരങ്ങൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്​ടം സംഭവിച്ചിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡൻറ്​ എം. രാധാമണി, വൈസ് പ്രസിഡൻറ്​ രാജു കട്ടക്കയം, മെംബർമാരായ മാധവൻ നായർ, സാബു ഇടശ്ശേരി, റവന്യൂ അധികൃതർ എന്നിവർ സന്ദർശിച്ചു. ബളാൽ പഞ്ചായത്തിൽപെട്ട കൊന്നക്കാട് നമ്പ്യാർ മലയിൽ വെള്ളിയാഴ്ച ഉരുൾപൊട്ടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landslideBalal kottakkunnu
Next Story