വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
text_fieldsവെള്ളരിക്കുണ്ട്: വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളരിക്കുണ്ടിലെ 48 കാരിയായ വീട്ടമ്മയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പ്ലാച്ചിക്കരയിലെ ജയകൃഷ്ണനെയാണ് (25) വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
വെള്ളരിക്കുണ്ട് ടൗണിൽ പോയി വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ പുന്തുടർന്ന് എത്തിയ ജയകൃഷ്ണൻ വീട്ടമ്മയെ കയറിപ്പിടിക്കുകയായിരുന്നു. യുവാവിെൻറ മർദനമേറ്റ് വീട്ടമ്മയുടെ മൂന്നോളം പല്ലുകൾ നഷ്ടപ്പെട്ടു. കൂടാതെ, വീട്ടുപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. യുവാവിൽനിന്നും കുതറി ഓടി സമീപത്തെ വീട്ടിലെത്തി രക്ഷപ്പെടുകയായിരുന്നു.
സാരമായ പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളരിക്കുണ്ട് സി.ഐ കെ. പ്രേംസദെൻറ നേതൃത്വത്തിലെ പൊലീസ് സംഘം പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു.

