Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUppalachevron_rightഉള്ളാൾ മുൻ എം.എൽ.എയുടെ...

ഉള്ളാൾ മുൻ എം.എൽ.എയുടെ മക​െൻറ വീട്ടിൽ എൻ.ഐ.എ പരിശോധന

text_fields
bookmark_border
ഉള്ളാൾ മുൻ എം.എൽ.എയുടെ മക​െൻറ വീട്ടിൽ എൻ.ഐ.എ പരിശോധന
cancel

മംഗളൂരു: ഉള്ളാൾ മുൻ എം.എൽ.എ ബി.എം. ഇദിനാബ്ബയുടെ മകൻ ബി.എം. ബാഷയുടെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഉദ്യോഗസ്ഥർ പരിശോധന നടത്തി. ബംഗളൂരുവിൽനിന്നുള്ള സംഘം ബുധനാഴ്ച പുലർച്ചയാണ്​ പരിശോധന നടത്തിയത്​. റിയൽ എസ്​റ്റേറ്റ് ബിസിനസുകാരനായ ബി.എം. ബാഷ കുടുംബത്തോടൊപ്പം താമസിക്കുന്ന ഉള്ളാളിലെ മസ്തികട്ടെയിലെ വീട്ടിലാണ് പരിശോധന.

ഭീകരസംഘടനയായ ഐ.എസ്.ഐ.എസ് ബന്ധമുണ്ടെന്ന സംശയത്തി​െൻറ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 25 ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തിന് എൻ.ഐ.എ ഡയറക്ടറും ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ഗ്രേഡ് ഓഫിസറുമായ ഉമ നേതൃത്വം നൽകി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIAFormer MLA B.M.Idinabba
News Summary - Former MLA B.M.Idinabba son house was searched by NIA
Next Story