കുഴഞ്ഞുവീണ ഹെൽത്ത് ഇൻസ്പെക്ടറെ കൊണ്ടുപോകാൻ ആംബുലൻസ് നൽകിയിെല്ലന്ന്
text_fieldsഉപ്പള: ജോലിക്കിടെ കുഴഞ്ഞുവീണ മംഗൽപാടി താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടറെ ആശുപത്രിയിലെത്തിക്കാൻ 108 ആംബുലൻസ് നൽകിയില്ലെന്ന് മംഗൽപാടി ജനകീയവേദി ആരോപിച്ചു.
തിരുവനന്തപുരം സ്വദേശിയായ റിജോയ് ആണ് മരിച്ചത്. ഒരു വർഷത്തോളമായി മംഗൽപാടിയിലെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്തുവരുകയായിരുന്ന അദ്ദേഹം അവധി കഴിഞ്ഞ് ഇന്നലെ തിരിച്ചെത്തിയതായിരുന്നു.
മംഗൽപാടി താലൂക്ക് ആശുപത്രിയിൽ 108 ആംബുലൻസ് സ്ഥലത്തുണ്ടായിരുന്നിട്ടും കുഴഞ്ഞു വീണ ഇൻസ്പെക്ടറെ ആശുപത്രിയിൽ എത്തിക്കാൻ കൂട്ടാക്കിയില്ല എന്നാണ് പരാതി. അര മണിക്കൂറിനു ശേഷം സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് എത്തിയാണ് മംഗലാപുരത്ത് എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. വിഷയം അന്വേഷിച്ച് ബന്ധപ്പെട്ടവരിൽനിന്ന് അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മംഗൽപാടി ജനകീയ വേദി ആവശ്യപ്പെട്ടു.

