35 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റില്‍
text_fieldsഉദുമ: 35 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു യുവാക്കളെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കളയിലെ ഷെരീഫ്, നായന്മാര്മൂലയിലെ മിര്‍ഷാദ് അലി എന്നിവരാണ് അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിര്‍ദേശപ്രകാരം കാസര്‍കോട് നാർകോട്ടിക് സെല്‍ ഡിവൈ.എസ്.പി മാത്യു, ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു. പി. വിപിന്‍, എസ്.ഐ രാജീവന് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തു.
കോട്ടക്കുന്നിലെ ഒരു വീട്ടിൽ വച്ചാണ് മയക്കുമരുന്നുമായി യുവാക്കളെ പിടികൂടിയത്. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് രണ്ടു പേരുമെന്ന് പൊലീസ് പറഞ്ഞു.

