മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് ദിശ തെറ്റി
text_fieldsRepresentative Image
ഉദുമ: പള്ളിക്കര കടപ്പുറത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് ദിശ തെറ്റി. പള്ളിക്കര കടപ്പുറത്തുനിന്ന് തിങ്കളാഴ്ച രാവിലെ ആറുമണിക്ക് മത്സ്യബന്ധനത്തിന് പോയ സെൻറ് ആൻറണി എന്ന ബോട്ടിലെ തൊഴിലാളികൾക്കാണ് ദിശ തെറ്റിയത്.
പള്ളിക്കരയിലെ ബാബുവിെൻറ നേതൃത്വത്തിൽ ആറംഗ സംഘമാണ് ബോട്ടിലുണ്ടായിരുന്നത്. രാവിലെ പത്തരയോടെ തിരിച്ചെത്തേണ്ടിയിരുന്ന സംഘത്തെ കാണാതായതിൽ പ്രദേശവാസികൾ പരിഭ്രാന്തരായി. മത്സ്യബന്ധനത്തിന് പോയ ആരുടെയും കൈയിൽ ഫോൺ ഉണ്ടായിരുന്നില്ല. ഇതാണ് കൂടുതൽ പരിഭ്രാന്തി പരത്തിയത്. തുടർന്ന് തീരദേശ പൊലീസ് സംഘത്തെ അന്വേഷിച്ചു പുറപ്പെട്ടു. ഉച്ച ഒന്നരയോടെ മത്സ്യബന്ധനത്തിന് പോയ സംഘം തിരിച്ചെത്തിയതിനെ തുടർന്നാണ് പൊലീസ് സംഘം മടങ്ങിയെത്തിയത്. ഇവരെ കാണാനില്ലെന്ന് പ്രചാരണവും വന്നതോടെ ആറുപേരും സുരക്ഷിതരായി തിരിച്ചെത്തിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.