Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUdumachevron_rightറ​ഫ്രിജറേറ്ററിന്...

റ​ഫ്രിജറേറ്ററിന് തീപിടിച്ച് അടുക്കള കത്തിനശിച്ചു

text_fields
bookmark_border
kitchen burnt
cancel
camera_alt

പാ​ല​ക്കു​ന്നി​ൽ സം​സ്ഥാ​നപാ​ത​യോ​ര​ത്തെ വീ​ട്ടി​ൽ റ​ഫ്രിജറേറ്ററിന് തീ​പി​ടി​ച്ച് നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച അ​ടു​ക്ക​ള

ഉ​ദു​മ: ഉ​ദു​മ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സി​ന് തൊ​ട്ട​ടു​ത്തു​ള്ള ഇ​രു​നി​ല വീ​ട്ടി​ലെ റ​ഫ്രിജറേറ്റർ പൊട്ടി​ത്തെ​റി​ച്ച് അ​ടു​ക്ക​ള ക​ത്തി​ന​ശി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് -കാ​സ​ർ​കോ​ട് സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ ശ്രീ​ജ നി​ല​യ​ത്തി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ആ​റി​നാ​ണ് അ​ടു​ക്ക​ള​യി​ൽ​നി​ന്ന് തീ​പ്പു​ക ഉ​യ​രു​ന്ന​താ​യി വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

വീ​ട്ടു​കാ​രും സ​മീ​പ​വാ​സി​ക​ളും പാ​ല​ക്കു​ന്ന് ടൗ​ണി​ൽ​നി​ന്നെ​ത്തി​യ യു​വാ​ക്ക​ളും ചേ​ർ​ന്ന് തീ​യ​ണ​ച്ചു. ആ​ള​പാ​യ​മി​ല്ല. റ​ഫ്രിജറേറ്ററും മ​റ്റു ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു​വെ​ങ്കി​ലും തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​റി​ലേ​ക്ക് തീ ​പ​ട​രാ​തി​തി​രു​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യ ആ​ശ്വാ​സ​ത്തി​ലാ​ണ് വീ​ട്ടു​കാ​രും അ​യ​ൽ​വാ​സി​ക​ളും.

സം​ഭ​വം അ​റി​ഞ്ഞ ഉ​ട​നെ കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വൈ​ദ്യു​ത ബ​ന്ധം വി​ച്ഛേ​ദി​ച്ചു. കാ​സ​ർ​കോ​ടു​നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ര​ണ്ടു യൂ​നി​റ്റ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ചു​മ​രി​നും ജ​നാ​ല​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ പ​റ്റി​യെ​ങ്കി​ലും മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രും മു​മ്പേ അ​ണ​ക്കാ​നാ​യി.

ഷോ​ർ​ട്ട് സ​ർ​ക്യു​ട്ടാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​രി​പ്പോ​ടി പ്രാ​ദേ​ശി​ക സ​മി​തി പ്ര​സി​ഡ​ൻ​റ് സു​രേ​ഷു​കു​മാ​റും സ​ഹോ​ദ​ര​ങ്ങ​ളും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വീ​ടാ​ണി​ത്. പാ​ല​ക്കു​ന്നി​ലും പ​ള്ളി​ക്ക​ര​യി​ലും വ​ർ​ഷ​ങ്ങ​ളാ​യി പ​ച്ച​ക്ക​റിക്കട ന​ട​ത്തു​ന്ന​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burntRefrigeratorFire Breakkitchen
News Summary - The refrigerator caught fire and the kitchen was burnt
Next Story