2100 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
text_fieldsഉദുമ: മീൻവണ്ടിയിൽ കടത്തിയ 2100 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. തൃശൂർ സ്വദേശിയും മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാടിലെ സ്ഥിരതാമസക്കാരനുമായ അൻസിഫിനെയാണ് (34) മഞ്ചേശ്വരം പൊലീസിെൻറ സഹായത്തോടെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ 16ന് പുലർച്ച 1.45നാണ് പാലക്കുന്നിൽവെച്ച് മീൻ ലോറിയിൽ 35 ലിറ്ററിെൻറ 60 കന്നാസുകളിൽ സൂക്ഷിച്ച 2100 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്.കർണാടകത്തിൽനിന്നു കോഴിക്കോടേക്ക് കൊണ്ടുപോവുകയായിരുന്നു സ്പിരിറ്റ്. എന്നാൽ, കണ്ണൂരിലെത്തിയപ്പോൾ നിർദേശം ലഭിച്ചതിനെ തുടർന്ന് കർണാടകയിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോവുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോഴാണ് വണ്ടിക്കുള്ളിലെ ഫ്രീസറിൽ മീൻബോക്സുകൾക്കിടയിലെ സ്പിരിറ്റ് പിടികൂടിയത്. ഉടമ അൻസിഫായിരുന്നു. ഈ കേസിൽ നേരത്തെ മഞ്ചേശ്വരം തുമിനാടിലെ മുബാറക്ക് (30), ഇമ്രാൻ (25) എന്നിവർ അറസ്റ്റിലായിരുന്നു.