Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUdumachevron_rightകല്ലിടാൻ വന്ന കെ-റെയിൽ...

കല്ലിടാൻ വന്ന കെ-റെയിൽ സംഘത്തെ നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
കല്ലിടാൻ വന്ന കെ-റെയിൽ സംഘത്തെ നാട്ടുകാർ തടഞ്ഞു
cancel

ഉ​ദു​മ: ഉ​ദു​മ അ​ങ്ക​ക്ക​ള​രി വാ​ർ​ഡി​ൽ കെ- ​റെ​യി​ലി​നു​വേ​ണ്ടി ക​ല്ലി​ടാ​ൻ​വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​സം​ഘ​ത്തെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​ദ്ദേ​ശ​വാ​സി​ക​ൾ ഉ​പ​രോ​ധി​ച്ച​ത്. ബേ​ക്ക​ൽ പൊ​ലീ​സ് ഇ​ട​പെ​ട്ടി​ട്ടും ക​ല്ലി​ടാ​ൻ സം​ഘ​ത്തെ അ​നു​വ​ദി​ച്ചി​ല്ല. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. വി​ദ്യാ​സാ​ഗ​ർ, 13ാം വാ​ർ​ഡ് അം​ഗം ഹാ​രി​സ് അ​ങ്ക​ക്ക​ള​രി, മ​റ്റ് അം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​ൻ നാ​ലാം​വാ​തു​ക്ക​ൽ, സു​നി​ൽ​കു​മാ​ർ, ത​ദ്ദേ​ശ​വാ​സി​ക​ളാ​യ സു​ജി​ത്, ടി.​ആ​ർ. കൃ​ഷ്ണ​ൻ, ഹ​മീ​ദ് മ​ലാം​കു​ന്ന്, അ​റ​ഫാ​ത്ത് എ​ന്നി​വ​രാ​ണ് ഉ​പ​രോ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ക​ല്ലി​ട​ൽ കോ​ട​തി വി​ല​ക്കി​യ കാ​ര്യം സൂ​ചി​പ്പി​ച്ച​പ്പോ​ൾ അ​ത് 22 വ​രെ മാ​ത്ര​മാ​ണെ​ന്നും അ​തി​ന് ശേ​ഷം ഉ​ണ്ടാ​കു​ന്ന തീ​രു​മാ​ന​മ​നു​സ​രി​ച്ച് മ​ട​ങ്ങി​വ​രു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​താ​യി വാ​ർ​ഡ്​ അം​ഗം ഹാ​രി​സ് അ​ങ്ക​ക്ക​ള​രി പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച തൊ​ട്ട​ടു​ത്ത 14 ാം വാ​ർ​ഡി​ൽ കു​റ്റി അ​ടി​ച്ചി​രു​ന്നു. കോ​ട​തി​വി​ധി​യെ തു​ട​ർ​ന്ന് കെ-​ലൈ​ൻ എ​ന്ന് എ​ഴു​താ​ത്ത കു​റ്റി​യാ​ണി​വി​ടെ സ്ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K RAIL
News Summary - The locals blocked the K-Rail group which came to insert stone
Next Story