കുറ്റിക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം പൊലീസ് സര്ജന് പരിശോധിച്ചു
text_fieldsഉദുമ: ചട്ടഞ്ചാല്‍ ബണ്ടിച്ചാലിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയ തലയോട്ടിയും ശരീരാവശിഷ്ടങ്ങളും പൊലീസ് സര്ജെൻറ നേതൃത്വത്തില്‍ പരിശോധിച്ചു. ബുധനാഴ്ച ഉച്ചയോടെ നിസാമുദ്ദീന്‍ നഗറിലാണ് 50 വയസ്സ് തോന്നിക്കുന്ന പുരുഷെൻറ മൃതദേഹാവശിഷ്ടം കണ്ടത്. പാൻറ്സും ഷര്‍ട്ടുമാണ് വസ്ത്രം. വസ്ത്രത്തില്‍നിന്ന് 20,000 രൂപ കണ്ടെടുത്തിട്ടുണ്ട്. 500െൻറ നോട്ടുകളായാണ് സൂക്ഷിച്ചിരുന്നത്.
പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രത്തില്‍ വഴിപാട് നടത്തിയതിെൻറ രസീത്, കടലാസില്‍ എഴുതിയ രണ്ട് ഫോണ്‍ നമ്പറുകള്‍ എന്നിവ ലഭിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ നടത്തിയ വഴിപാട് രസീതാണിത്. ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ദക്ഷിണ കന്നടയിലാണ് കിട്ടിയത്.
ഇത്തരം ഒരാളെ അറിയില്ലെന്നാണ് അവര്‍ പറഞ്ഞത്. മേല്‍പ്പറമ്പ് ഇന്‍സ്പെക്ടര്‍ ടി. ഉത്തംദാസിെൻറ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് സമീപത്തുള്ള ജ്വല്ലറിയില്‍ ഇടപാട് നടത്തിയ രസീത് അസ്ഥികൂടത്തില്നിന്ന് കണ്ടെത്തി. ജ്വല്ലറി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചു. അസ്ഥികൂടം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.