Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUdumachevron_rightക​ട​ലോ​ർ​മ​ക​ൾ...

ക​ട​ലോ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ച് ക​പ്പ​ലോ​ട്ട​ക്കാ​ർ

text_fields
bookmark_border
ക​ട​ലോ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ച് ക​പ്പ​ലോ​ട്ട​ക്കാ​ർ
cancel

ഉ​ദു​മ: ക​പ്പ​ൽ​ക​ഥ​ക​ളും വി​ശേ​ഷ​ങ്ങ​ളും ക​ട​ല​നു​ഭ​വ​ങ്ങ​ളും പ​ര​സ്പ​രം കൈ​മാ​റാ​ൻ കി​ട്ടി​യ അ​വ​സ​രം ആ​രും പാ​ഴാ​ക്കി​യി​ല്ല. അ​മ്പ​തോ​ളം പേ​ർ ഒ​രു ക​പ്പ​ലി​ൽ ജോ​ലി ചെ​യ്ത​തും പി​ന്നീ​ട​ത് ഇ​രു​പ​തി​ൽ താ​ഴെ ആ​യ​പ്പോ​ഴു​ണ്ടാ​യ ജോ​ലി​ഭാ​ര​വും വി​ര​സ​ത​യും പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളാ​യി.

ക​ട​ൽ​ക്ഷോ​ഭ ദു​രി​ത​ങ്ങ​ളും ക​ട​ൽ​ക്കൊ​ള്ള​ക്കാ​രു​ടെ ഭീ​ഷ​ണി​യും പ​ല​രും പ​ങ്കു​വെ​ച്ചു. ക​പ്പ​ലോ​ട്ട​ക്കാ​രു​ടെ ഐ​ക്യ​ദി​ന​ത്തി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ച് കോ​ട്ടി​ക്കു​ളം മ​ർ​ച്ച​ൻ​റ്​ നേ​വി ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ലാ​ണ്​ ക​പ്പ​ൽ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്.

ര​ക്ഷാ​ധി​കാ​രി വി. ​ക​രു​ണാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ പാ​ല​ക്കു​ന്നി​ൽ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​കെ. ജ​യ​പ്ര​കാ​ശ്, നാ​രാ​യ​ണ​ൻ കു​ന്നു​മ്മ​ൽ, ഇ​ബ്രാ​ഹിം കാ​ഞ്ഞ​ങ്ങാ​ട്, രാ​ഘ​വ​ൻ ഉ​ദ​യ​മം​ഗ​ലം, കെ. ​പ്ര​ഭാ​ക​ര​ൻ, ഹു​സൈ​ൻ മൗ​വ്വ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മു​തി​ർ​ന്ന നാ​വി​ക​രെ പ​ണ​ക്കി​ഴി​യും പൊ​ന്നാ​ട​യും പു​ര​സ്‌​കാ​ര​ങ്ങ​ളും ന​ൽ​കി ആ​ദ​രി​ച്ചു. 65 പി​ന്നി​ട്ട പി. ​ദാ​സ​ൻ നീ​​ലേ​ശ്വ​രം, കെ. ​പ്ര​ഭാ​ക​ര​ൻ കു​ന്നു​മ്മ​ൽ, വി. ​നാ​രാ​യ​ണ​ൻ പാ​ക്കം, പി.​വി. രാ​മ​കൃ​ഷ്ണ​ൻ പ​ള്ളം തെ​ക്കേ​ക്ക​ര, പി.​കെ. ഭാ​സ്ക​ര​ൻ പ​ള്ളം, പി.​വി. ഭാ​സ്ക​ര​ൻ പ​ള്ളം, കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ മ​ലാം​കു​ന്ന്, കെ. ​മ​ധു​സൂ​ദ​ന​ൻ പ​ട​ന്ന​ക്കാ​ട്, കെ. ​കൃ​ഷ്ണ​ൻ കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത്, കെ. ​ര​വീ​ന്ദ്ര​ൻ ചി​റ​മ്മ​ൽ, വി. ​അ​ശോ​ക് കു​മാ​ർ പ​ട്ട​ത്താ​നം, വി. ​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ ത​ച്ച​ങ്ങാ​ട്, ഇ.​ഡി. രാ​മ​ച​ന്ദ്ര​ൻ പ​ട്ട​ത്താ​നം, ടി.​എ. കു​മാ​ര​ൻ തൃ​ക്ക​ണ്ണാ​ട്, പി. ​ക​രു​ണ​ൻ കാ​സ​ർ​കോ​ട്, എ​ൻ. ദാ​മോ​ദ​ര​ൻ പ​ന​യാ​ൽ, 75 പി​ന്നി​ട്ട കെ.​ടി. കൃ​ഷ്ണ​ൻ ഉ​ദ​യ​മം​ഗ​ലം, കെ. ​കു​ട്ടി​കൃ​ഷ്ണ​ൻ തൃ​ക്ക​ണ്ണാ​ട്, ക​ണ്ണ​ൻ പി. ​പ​ക്കീ​ര​ൻ ചെ​മ്പി​രി​ക്ക എ​ന്നി​വ​രെ​യാ​ണ് പ​ണ​ക്കി​ഴി​യും പൊ​ന്നാ​ട​യും പു​ര​സ്കാ​ര​വും ന​ൽ​കി ആ​ദ​രി​ച്ച​ത്.

ക്ല​ബ് അം​ഗ​ങ്ങ​ളാ​യ​വ​രു​ടെ മ​ക്ക​ളി​ൽ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക്‌ നേ​ടി​യ അ​ഖി​ല​ച​ന്ദ്ര​ന്​ (കാ​ഞ്ഞ​ങ്ങാ​ട്) സ്വ​ർ​ണ​മെ​ഡ​ൽ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Merchent navy
News Summary - Shipwrecks with the participation of seafarers
Next Story