ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് കന്യാകുമാരിയിലേക്ക് മൂവർ സംഘത്തിെന്റ സൈക്കിൾ യാത്ര
text_fieldsഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് യുവാക്കളുടെ സൈക്കിൾ യാത്ര പാലക്കുന്നിൽ നിന്നും പ്രയാണം തുടങ്ങുന്നു
ഉദുമ: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് മൂന്നു യുവാക്കളുടെ ക്കുള്ള സൈക്കിൾ യാത്ര പാലക്കുന്നിൽ നിന്നും പ്രയാണം തുടങ്ങി.
ജനശ്രദ്ധയാകർഷിക്കാൻ ഒരാൾ തെൻറ സൈക്കിൾ സ്കൂട്ടർ മാതൃകയിലേക്ക് മാറ്റിയാണ് തെക്കേയറ്റത്തേക്ക് ചവിട്ടുന്നത്. കൊച്ചിയിലെ ബാദുഷ, കോഴിക്കോട്ടുകാരായ ഹബിൻ, നിതിൻ എന്നിവരാണ് യാത്രയിലുള്ളത്. 13 ദിവസം കൊണ്ട് കന്യാകുമാരിയിലെത്തുകയാണ് ലക്ഷ്യം.
പാലക്കുന്ന് സ്പോട്ടിങ് ക്ലബ് പരിസരത്ത് യുവജനക്ഷേമ ബോർഡ് അംഗം എ.വി. ശിവപ്രസാദ് കൊടി വീശി യാത്ര ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഹനീഫ പാലക്കുന്ന് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജാഷിർ പാലക്കുന്ന്, ആഷിഫ്,സുലൈമാന്‍, സിദ്ദീഖ്, അസീസ്, അബ്ബാസ്, ബഷീര്‍, ഹസൈനാര്‍ എന്നിവര്‍ സംസാരിച്ചു.