Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUdumachevron_rightകെ. മുരളീധരന്​...

കെ. മുരളീധരന്​ പോസ്​റ്ററുകൾ ഒരുങ്ങുന്നത് പെരിയയിൽനിന്ന്

text_fields
bookmark_border
preoaring posters for k muraleedharan
cancel
camera_alt

പെരിയയിൽ ഗണേശൻ കെ. മുരളീധര​െൻറ ​െതരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോസ്​റ്റർ ഡിസൈൻ ചെയ്യുന്നു

ഉ​ദു​മ: സം​സ്ഥാ​ന​ത്ത് തീ​പാ​റു​ന്ന പോ​രാ​ട്ടം ന​ട​ക്കു​ന്ന നേ​മം മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ന്​ പ്ര​ചാ​ര​ണ പോ​സ്​​റ്റ​റു​ക​ൾ ഒ​രു​ങ്ങു​ന്ന​ത് കാ​സ​ർ​കോ​ടു​നി​ന്ന്. പെ​രി​യ സ്വ​ദേ​ശി​യും പെ​രി​യ​യി​ൽ ഋ​തു ആ​ർ​ട്സ് സ്ഥാ​പ​നം ന​ട​ത്തു​ന്ന ക​ലാ​കാ​ര​നു​മാ​യ ഗ​ണേ​ശ​നാ​ണ് പോ​സ്​​റ്റ​റു​ക​ൾ ക​ലാ​പ​ര​മാ​യി ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​റി​യ​പ്പെ​ടു​ന്ന ഡി​സൈ​ന​റാ​യ ഗ​ണേ​ശ​ൻ ജ​വ​ഹ​ർ ബാ​ല മ​ഞ്ചി​‍െൻറ ജി​ല്ല​ത​ല പ​രി​പാ​ടി​ക​ളു​ടെ പോ​സ്​​റ്റ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്​​തി​രു​ന്നു. ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട ജ​വ​ഹ​ർ ബാ​ല​മ​ഞ്ച് സം​സ്ഥാ​ന ചെ​യ​ർ​മാ​നും കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​ജി.​വി. ഹ​രി​യാ​ണ് ജി​ല്ല ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് പ​ള്ളി​ക്ക​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഗ​ണേ​ശ​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത്.

പോ​സ്​​റ്റ​റു​ക​ൾ​ക്കു പു​റ​മെ അ​ഭ്യ​ർ​ഥ​ന, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഷെ​യ​ർ ചെ​യ്യാ​നു​ള്ള ഡി​ജി​റ്റ​ൽ പോ​സ്​​റ്റ​ർ എ​ന്നി​വ​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഡി​ജി​റ്റ​ൽ പെ​യി​ൻ​റി​ങ്ങി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​യാ​ളാ​ണ്​ ഗ​ണേ​ശ​ൻ. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭ സാ​മാ​ജി​ക​ത്വ​ത്തി​‍െൻറ 50ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​വ​ഹ​ർ ബാ​ല​മ​ഞ്ച് ന​ൽ​കി​യ ആ​ദ​ര ച​ട​ങ്ങി​ൽ ഗ​ണേ​ശ​ൻ ത​യാ​റാ​ക്കി​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഡി​ജി​റ്റ​ൽ ചി​ത്ര​മാ​ണ് ഉ​പ​ഹാ​ര​മാ​യി ന​ൽ​കി​യ​ത്.

ശ​ര​ത് ലാ​ൽ -കൃ​പേ​ഷ് ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ജ​വ​ഹ​ർ ബാ​ല​മ​ഞ്ച് ന​ട​ത്തി​യ ദീ​പ പ്രോ​ജ്വ​ല​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​രു​വ​രു​ടെ​യും കാ​രി​ക്കേ​ച്ച​റും ഗ​ണേ​ശ​ൻ​ത​ന്നെ​യാ​ണ് ത​യാ​റാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k muraleedharanPostersPeriyaassembly election 2021
News Summary - Posters for K Muraleedharan prepares from Periya
Next Story