തുളുനാട്ടിൽ പൊലിയന്ദ്ര വിളിക്ക് തുടക്കം
text_fieldsപാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലും ഭണ്ഡാര വീട്ടിലും പൊലിയന്ദ്ര വിളിക്കുന്നു
ഉദുമ: തുളുനാട്ടിൽ പൊലിയന്ദ്ര വിളിക്ക് ക്ഷേത്രങ്ങളിൽ തുടക്കമായി. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലും ഭണ്ഡാര വീട്ടിലെ തിരുനടയിലുമാണ് പൊലിയന്ദ്ര വിളിക്ക് വ്യാഴാഴ്ച തുടക്കമായത്.
പാലമരത്തിെൻറ ശിഖരങ്ങൾ വെട്ടിയെടുത്ത് മൺചെരാതിലോ ചിരട്ടയിലോ ദീപം കൊളുത്തി അസുര രാജാവായ മഹാബലിയെ അരിയെറിഞ്ഞു സ്തുതിക്കുന്ന സവിശേഷ ചടങ്ങാണിത്.
തുലാമാസത്തിൽ അമാവാസി മുതൽ മൂന്നുദിവസമാണിത് ആചരിക്കുന്നതെങ്കിലും കീഴൂർ ധർമശാസ്ത ക്ഷേത്രത്തിലെ പാട്ടുത്സവവുമായി ബന്ധപ്പെട്ട് പാലക്കുന്ന് ക്ഷേത്രത്തിൽ ഈ ചടങ്ങിെൻറ തീയതിയിൽ മാറ്റംവരാറുണ്ട്. സന്ധ്യാനേരത്ത് ക്ഷേത്രങ്ങളിലും വീടുകളിലുമാണിത് അനുഷ്ഠിക്കുന്നത്.
ജില്ലയിൽ പൊടവടുക്കത്തും കീഴൂരിലും പാലക്കുന്നിലും തൃക്കരിപ്പൂരിലും വടക്കോട്ട് കർണാടകയിലെ കുന്താപുരം വരെയും ആചരിക്കുന്ന തുളുനാടൻ ആഘോഷമാണിത്.