Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUdumachevron_rightവ്യാജ വിലാസത്തിലുള്ള...

വ്യാജ വിലാസത്തിലുള്ള പാസ്പോർട്ടുകളും യാത്രാരേഖകളും പിടികൂടി

text_fields
bookmark_border
വ്യാജ വിലാസത്തിലുള്ള പാസ്പോർട്ടുകളും യാത്രാരേഖകളും പിടികൂടി
cancel

ഉ​ദു​മ: വ്യാ​ജ വി​ലാ​സ​ത്തി​ലു​ള്ള പാ​സ്പോ​ർ​ട്ടു​ക​ളും യാ​ത്രാ​രേ​ഖ​ക​ളും വീ​ട്ടി​ൽ​നി​ന്ന് പി​ടി​കൂ​ടി. ക​ള​നാ​ട് കീ​ഴൂ​ർ സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൽ ഖാ​ദ​റി​‍െൻറ വീ​ട്ടി​ൽ ഞാ​ഴ​റാ​ഴ്ച മേ​ല്പ​റ​മ്പ സി.​ഐ ടി. ​ഉ​ത്തം​ദാ​സും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബ​ദി​യ​ടു​ക്ക ചേ​ടി​ക്ക​ൽ ഹ​സ്സ​ൻ കു​ട്ടി എ​ന്ന​യാ​ളു​ടെ വി​ലാ​സ​ത്തി​ലു​ള്ള മൂ​ന്ന്​ പാ​സ്പോ​ർ​ട്ടു​ക​ളും വി​മാ​ന ടി​ക്ക​റ്റ​ട​ക്ക​മു​ള്ള യാ​ത്രാ രേ​ഖ​ക​ളു​മാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്.

പാ​സ്പോ​ർ​ട്ടി​ലെ വി​ലാ​സ​വും യാ​ത്രാ​വി​വ​ര​ങ്ങ​ളും സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ഹാ​ജ​രാ​കു​ന്ന​തി​ന് അ​ബ്ദു​ൽ ഖാ​ദ​റി​ന് നോ​ട്ടീ​സ് ന​ല്കി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി പാ​സ്പോ​ർ​ട്ട് ഓ​ഫി​സ​ർ​ക്ക് പൊ​ലീ​സ് റി​പ്പോ​ർ​ട്ട് ന​ല്കും.

തെ​റ്റാ​യ വി​ലാ​സം ന​ല്കി പാ​സ്പോ​ർ​ട്ട് സം​ഘ​ടി​പ്പി​ച്ച​തി​ന് ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് നി​യ​മ പ്ര​കാ​രം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഹോ​സ്ദു​ർ​ഗ് കോ​ട​തി​യു​ടെ സെ​ർ​ച് വാ​റ​ൻ​റ് പ്ര​കാ​രം ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മേ​ല്പ​റ​മ്പ്​ സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്.​ഐ ശ​ശി​ധ​ര​ൻ പി​ള്ള, പൊ​ലീ​സു​കാ​രാ​യ ഷീ​ബ, ര​ജീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:Passport Udma 
News Summary - Passports and travel documents with fake addresses seized
Next Story