ഉദുമ: ഭർതൃമതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മനാട് കൊമ്പനടുക്കത്തെ മനാഫിനെയാണ് (39) മേൽപറമ്പ സി.ഐ ബെന്നിലാലിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മനാഫ് ഒളിവിലായിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മേൽപറമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ 34കാരിയേയാണ് ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് വിവാഹിതനും ആറ് മക്കളുടെ പിതാവുമായ മനാഫ് പീഡിപ്പിച്ചത്. സംഭവം നടന്ന ശേഷം യുവാവ് ഒളിവിലായിരുന്നു.
കൂടാതെ ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് തള്ളിയതിനെ തുടർന്നാണ് അറസ്റ്റ്.