Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUdumachevron_rightകുട്ടികൾക്ക് ചെണ്ടമേള...

കുട്ടികൾക്ക് ചെണ്ടമേള പരിശീലനവുമായി ഗുരുവാദ്യ സംഘം

text_fields
bookmark_border
കുട്ടികൾക്ക് ചെണ്ടമേള പരിശീലനവുമായി ഗുരുവാദ്യ സംഘം
cancel
camera_alt

പള്ളിക്കര തെക്കേക്കുന്ന് ഗുരുവാദ്യ സംഘത്തിന്റെ

കീഴിൽ പരിശീലനം നേടുന്ന കുട്ടികൾ

ഉദുമ: ചെണ്ട-ശിങ്കാരി മേളങ്ങളിൽ അരങ്ങേറ്റം കുറിച്ച് രണ്ടുപതിറ്റാണ്ടുകൾ പൂർത്തിയാക്കിയ പള്ളിക്കര തെക്കേക്കുന്നിലെ ഗുരുവാദ്യ സംഘം പുത്തൻ തലമുറയിലെ കുട്ടികളെ കണ്ടെത്തി ചെണ്ടമേള പരിശീലനത്തിന് തുടക്കമിട്ടു.

ഗുരുവാദ്യ സംഘത്തിന്റെ ഇരുപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഉദുമ, പള്ളിക്കര, അജാനൂർ പഞ്ചായത്തുകളിലെ 55 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. ചെണ്ട മേള പരിശീലന പരിപാടിക്ക് ഗുരുവാദ്യസംഘം കലാകാരന്മാരായ സജിത്ത്, പ്രശാന്ത്, റോഷൻ, സന്ദീപ് എന്നിവർ നേതൃത്വം നൽകുന്നു.

ഇരുപതാം വാർഷികം ആഘോഷിക്കാനുള്ള തിരക്കിലാണ് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര പള്ളിക്കര തെക്കേക്കുന്ന് പ്രാദേശിക സമിതിയുടെ കീഴിലെ ഗുരുവാദ്യ സംഘം. പി. ബി. കുഞ്ഞിരാമനാണ് ആഘോഷ കമ്മിറ്റി ചെയർമാൻ.

Show Full Article
TAGS:chendamela training children guruvadhya team 
News Summary - Guruvadya group with chendamela training for children
Next Story