ഉദുമ: ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദുമ ശാഖയിൽനിന്ന് മുക്കുപണ്ടം പണയപ്പെടുത്തി രണ്ടേമുക്കാൽ കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാളെകൂടി പൊലീസ് അറസ്റ്റ് ചെയ്തു.
കളനാട്ടെ മൊയ്തീൻ ഷാഹിദിനെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ ആകെ 13 പ്രതികളാണുള്ളത്. ബാങ്കിൽ നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പു പുറത്തായത്. ചെമ്പിൽ സ്വർണം പൂശിയ തിരൂർ പൊന്ന് പണയപ്പെടുത്തിയാണ് കോടികൾ തട്ടിയത്. 2020 ഒക്ടോബർ മുതൽ 2021 ജൂൺ 31 വരെയുള്ള ഒമ്പത് മാസക്കാലയളവിലാണ് തട്ടിപ്പ് നടന്നത്. കേസിൽ ഇനി ഒമ്പത് പ്രതികളെകൂടി പിടികൂടാനുണ്ട്.