എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ: കർശന നടപടി വേണം
text_fieldsഉദുമ: സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ കർശന നടപടിയെടുക്കണമെന്ന് ബാലസംഘം ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. ഈ സ്‌കൂളിലെ അധ്യാപകൻ മൊബൈൽ ഫോണിലൂടെ പെൺകുട്ടിയെ കെണിയിൽപെടുത്തിയെന്നാണ് ആരോപണം. കോവിഡ് കാലത്ത് കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട അധ്യാപകർ തന്നെ ചതിക്കുഴികൾ തീർക്കുന്നത് കർശനമായി തടയണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ബേക്കലത്ത് സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത് ഉദ്‌ഘാടനം ചെയ്‌തു. ജില്ല പ്രസിഡൻറ് കെ.വി. ശിൽപ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പ്രവീൺ പാടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജോയൻറ് സെക്രട്ടറി വിഷ്‌ണു ജയൻ, ജില്ല എക്‌സ്‌ക്യൂട്ടിവംഗം പി. ജനാർദനൻ,
ജില്ല കൺവീനർ മധു മുതിയക്കാൽ, ജില്ല കോഒാഡിനേറ്റർ ബി. വൈശാഖ്, ഒ.എം. ബാലകൃഷ്‌ണൻ, ടി.പി. സഭിരാമി, കെ. നന്ദലാൽ, ഇ ശ്രീരൂപ്, വിവ്യാത് റായ്, സജിത റായ് എന്നിവർ സംസാരിച്ചു. ടി.സി. സുരേഷ് സ്വാഗതം പറഞ്ഞു.
വിദ്യാർഥിനിയുടെ മരണം: സമഗ്ര അന്വേഷണം വേണം –സ്കൂൾ മാനേജ്മെൻറ്
ദേളി: സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് സ്കൂൾ മാനേജ്മെൻറ് ആവശ്യപ്പെട്ടു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കുന്ന ഒരു നിലപാടും സ്ഥാപനത്തിെൻറ ഭാഗത്തുനിന്ന് ഉണ്ടാവുകയില്ല. വളരെ അച്ചടക്കത്തോടും ധാർമിക അന്തരീക്ഷത്തിലും നടന്നുവരുന്ന സ്കൂളിൽ ഇത്തരം പ്രവണതകൾ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. അന്വേഷണവുമായി പൊലീസിന് എല്ലാവിധ സഹകരണവും മാനേജ്മെൻറ് ഉറപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി ട്രഷറർ കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. സയൻസ് കോളജ് വർക്കിങ് സെക്രട്ടറി എൻ.എ. അബൂബക്കർ ഹാജി, പി.ടി.എ പ്രസിഡൻറ് ഹാജി അബ്്ദുല്ല ഹുസൈൻ കടവത്ത്, കേന്ദ്ര കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ പള്ളങ്കോട് അബ്്ദുൽഖാദിർ മദനി, അബ്്ദുൽ കരീം സഅദി ഏണിയാടി, സ്കൂൾ മാനേജർ എം.എ. അബ്്ദുൽ വഹാബ്, പ്രിൻസിപ്പൽ ഹനീഫ് അനീസ്, അഡ്മിനിസ്േട്രറ്റർ സ്വാദിഖ് ആവളം, സുലൈമാൻ ഹാജി എന്നിവർ സംസാരിച്ചു.