എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ അന്വേഷണം വേണമെന്ന്
text_fieldsസഫ ഫാത്തിമ
ഉദുമ:കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത, കളനാട് വില്ലേജ് ഓഫിസിനടുത്ത് താമസിക്കുന്ന മൻസൂർ തങ്ങളുടെ മകളും സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുമായ സഫ ഫാത്തിമയുടെ മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് ചെമനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.സംസ്ഥാന പ്രവർത്തക സമിതി അംഗം ടി.ഡി. കബീർ, ഉദുമ മണ്ഡലം പ്രസിഡൻറ് റഊഫ് ബായിക്കര, ചെമ്മനാട് ഗ്രാമപഞ്ചായത് പ്രസിഡൻറ് സുഫൈജ അബൂബക്കർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ശംസുദ്ദീൻ തെക്കിൽ, ആയിഷ അബൂബക്കർ, യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻറ് അബൂബക്കർ കടാങ്കോട്, ജനറൽ സെക്രട്ടറി നശാത് പരവനടുക്കം, ട്രഷറർ ഉബൈദ് നാലപ്പാട്, സെക്രട്ടറി ശാനി കടവത്ത്, എസ്.ടി.യു ജില്ല സെക്രട്ടറി അബൂബക്കർ കണ്ടത്തിൽ, ആരിഫ് ഒരവങ്കര എന്നിവർ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.
ദുരൂഹത അകറ്റണം–എം.എസ്.എഫ്
ഉദുമ: ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന സഫ ഫാത്തിമയുടെ ദുരൂഹ മരണത്തിൽ കൃത്യമായ അന്വേഷണം നടത്തി ആശങ്കകൾ നീക്കണമെന്ന് എം.എസ്.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.