ബേക്കലിൽ ലഹരി വേട്ടക്കൊരുങ്ങി പൊതുസമൂഹം
text_fieldsഉദുമ: ബേക്കൽ സ്‌റ്റേഷൻ പരിധിയിൽ നിയമപാലകർക്കൊപ്പം സജീവ ലഹരി വേട്ടക്കൊരുങ്ങി പൊതുസമൂഹം രംഗത്തുവരുന്നു. ബേക്കൽ പൊലീസ്, എക്സൈസ് വകുപ്പ് ആഭിമുഖ്യത്തിൽ ബേക്കൽ ഡിവൈ.എസ്.പി സുനിൽകുമാറിെൻറ അധ്യക്ഷതയിൽ നടന്ന ജനകീയ കൂട്ടായ്മയിലാണ് തീരുമാനം. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്മി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരെ പൊതു മാർഗരേഖ ഉണ്ടാക്കുമെന്ന് ബേക്കൽ ഡിവൈ.എസ്.പി സുനിൽകുമാർ പറഞ്ഞു. പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ, വിവിധ ആരാധനാലയം ഭാരവാഹികൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കാഞ്ഞങ്ങാട് എക്സൈസ് ഇൻസ്പെക്ടർ വി.വി. പ്രസന്നൻ, ചന്ദ്രൻ നാലാം വാതുക്കൽ, സൈനബ അബൂബക്കർ, കാപ്പിൽ മുഹമ്മദ് പാഷ, അബ്ദുല്ല മമ്മു ഹാജി, ഉദയമംഗലം സുകുമാരൻ, ജയാനന്ദൻ പാലക്കുന്ന്, പി.വി. ഉദയകുമാർ, വിനയ പ്രസാദ് തൃക്കണ്ണാട്, മുഹമ്മദ് ഷാഫി, അഡ്വ.സുമേഷ്, സമീർ കോട്ടിക്കുളം, കാസിം മാക്സ്, ജലീല്‍ കാപ്പില്‍ തുടങ്ങിയവർ സംസാരിച്ചു. ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിൻ സ്വാഗതവും എസ്.ഐ രാജീവൻ നന്ദിയും പറഞ്ഞു.