Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUdumachevron_rightഡോ. സാലിഹ്...

ഡോ. സാലിഹ് മുണ്ടോളിന്‍റെ ഓർമയിൽ സ്മൃതിവനം

text_fields
bookmark_border
ഡോ. സാലിഹ് മുണ്ടോളിന്‍റെ ഓർമയിൽ സ്മൃതിവനം
cancel

ഉ​ദു​മ: മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് വി​ട​പ​റ​ഞ്ഞ ഉ​ദു​മ​യി​ലെ ജ​ന​കീ​യ ഡോ​ക്ട​ർ സാ​ലി​ഹ് മു​ണ്ടോ​ളി​ന്‍റെ ഓ​ർ​മ നി​ല​നി​ർ​ത്താ​ൻ, അ​ദ്ദേ​ഹം ന​ട്ടു​വ​ള​ർ​ത്തി​യ മ​ര​ങ്ങ​ൾ​ക്ക് ഡോ. ​സാ​ലി​ഹ് മു​ണ്ടോ​ൾ സ്മൃ​തി​വ​നം എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തു. ജീ​വ​നാ​ണ് മ​രം പ​രി​സ്ഥി​തി കൂ​ട്ടാ​യ്മ ഉ​ദു​മ​യാ​ണ് പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​​ൻ​ന്‍റെ ഉ​പാ​സ​ക​ന് ഉ​ദു​മ​യി​ലെ പ​ഴ​യ മു​ണ്ടോ​ൾ ക്ലി​നി​ക്കി​ന് സ​മീ​പ​ത്തെ വ​ന​ത്തി​ന് സാ​ലി​ഹ് ഡോ​ക്ട​റു​ടെ പേ​ര് ന​ൽ​കി​യ​ത്.

കാ​സ​ർ​കോ​ടു​നി​ന്നും കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് സ​ഞ്ച​രി​ക്കു​മ്പോ​ൾ ഉ​ദു​മ ടൗ​ണി​ൽ റോ​ഡ് സൈ​ഡി​ലും റെ​യി​ൽ​പാ​ത​യോ​ര​ത്തും കാ​ണു​ന്ന മ​ര​ങ്ങ​ളും ഔ​ഷ​ധ​ചെ​ടി​ക​ളും അ​ദ്ദേ​ഹം ന​ട്ടു​പി​ടി​പ്പി​ച്ച​താ​ണ്. നി​ശ്ശ​ബ്ദ​നാ​യി നി​ന്നു​കൊ​ണ്ട് മ​നു​ഷ്യ​​​​ന്‍റെ കാ​വ​ലാ​ളാ​യി നി​ന്ന ഭി​ഷ​ഗ്വ​ര​​ന്‍റെ ഓ​ർ​മ എ​ന്നെ​ന്നും നി​ല​നി​ർ​ത്താ​ൻ വേ​ണ്ടി​യാ​ണ് പ്ര​കൃ​തി​സം​ര​ക്ഷ​ക​നാ​യ ഡോ. ​സാ​ലി​ഹ് മു​ണ്ടോ​ളി​ന് ഉ​ദു​മ ചി​ര​സ്മ​ര​ണ ഒ​രു​ക്കി​യ​ത്. സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം.​എ​ൽ.​എ സ്മൃ​തി വ​നം നാ​മ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ദു​മ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി. ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ഹ​ന​ൻ മാ​ങ്ങാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​ഫ. എം.​എ. റ​ഹ്മാ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​അ​ബ്ദു​ൽ അ​ഷ്റ​ഫ്, പി.​കെ. മു​കു​ന്ദ​ൻ, ഫ​റൂ​ഖ് കാ​സ്മി, മു​ജീ​ബ് മാ​ങ്ങാ​ട്, വേ​ണു പ​ള്ളം, ശ്രീ​ജ പു​രു​ഷോ​ത്ത​മ​ൻ, ര​ച​ന അ​ബ്ബാ​സ്, അ​ബ്ദു​ല്ല​ക്കു​ഞ്ഞി ഉ​ദു​മ, ശ​രീ​ഫ് എ​രോ​ൽ, വി​ജ​യ​രാ​ജ് ഉ​ദു​മ, അ​നി​ൽ കു​ന്നു​മ്മ​ൽ, അ​ബ്ദു​ൽ റ​ഹി​മാ​ൻ പാ​ക്യാ​ര, പ​ന്ത​ൽ ബാ​ല​ൻ, റ​ഹ്മ​ത്തു​ല്ല പു​തി​യ​നി​രം, ബാ​ബു കൊ​ട​ക്കാ​ട്, സു​കു​മാ​ര​ൻ മേ​ൽ ബാ​ര, സു​നി​ൽ ആ​ടി​യ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forest
News Summary - Dr. Saleh Mundol Memorial Forest
Next Story