Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUdumachevron_rightഓണ്‍ലൈന്‍ ഗെയിം...

ഓണ്‍ലൈന്‍ ഗെയിം കളിച്ച് മനോനിലതെറ്റി; അന്തർ സംസ്​ഥാന തൊഴിലാളി പരിഭ്രാന്തി പരത്തി

text_fields
bookmark_border
ഓണ്‍ലൈന്‍ ഗെയിം കളിച്ച് മനോനിലതെറ്റി; അന്തർ സംസ്​ഥാന തൊഴിലാളി പരിഭ്രാന്തി പരത്തി
cancel
camera_altrepresentational image

ഉ​ദു​മ: ഓ​ണ്‍ലൈ​ന്‍ ഗെ​യിം ക​ളി​ച്ച്​ മ​നോ​നി​ല തെ​റ്റി​യ അ​ന്ത​ർ സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി ഉ​ദു​മ ടൗ​ണി​ല്‍ ഏ​റെ​നേ​രം പ​രി​ഭ്രാ​ന്തി പ​ര​ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഉ​ദു​മ സ​ഹ​ക​ര​ണ ബാ​ങ്കി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

ഉ​ദു​മ​യി​ലെ ലോ​ഡ്ജി​ല്‍ താ​മ​സി​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് റോ​ഡി​ൽ പ​രാ​ക്ര​മം കാ​ട്ടി​യ​ത്. വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു​നി​ര്‍ത്തു​ക​യും റോ​ഡി​ല്‍ കി​ട​ക്കു​ക​യും ചെ​യ്ത യു​വാ​വ് ടാ​ങ്ക​ര്‍ ലോ​റി ത​ട​ഞ്ഞ് ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യും ലോ​റി​യു​ടെ താ​ക്കോ​ല്‍ ത​ട്ടി​യെ​ടു​ത്ത് ലോ​റി ഓ​ടി​ച്ചു​പോ​കാ​നും ശ്ര​മം ന​ട​ത്തി. ഇ​തോ​ടെ ടൗ​ണി​ല്‍ ഏ​റെ​നേ​രം ഗ​താ​ഗ​ത​ത​ട​സ്സ​മു​ണ്ടാ​യി.

ബേ​ക്ക​ല്‍ പൊ​ലീ​സും നാ​ട്ടു​കാ​രും മ​ല്‍പി​ടി​ത്ത​ത്തി​ലൂ​ടെ എ​റെ പ​ണി​പ്പെ​ട്ടാ​ണ് യു​വാ​വി​നെ കീ​ഴ​ട​ക്കി​യ​ത്. പി​ന്നീ​ട് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

യു​വാ​വ് രാ​ത്രി മു​ഴു​വ​ന്‍ ഓ​ണ്‍ലൈ​നി​ല്‍ ഗെ​യിം ക​ളി​ക്കു​മെ​ന്ന് കൂ​ടെ താ​മ​സി​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഗെ​യി​മി​ലെ ച​ല​ഞ്ച് ഏ​റ്റെ​ടു​ത്തി​രു​ന്നു.

ഈ ​ച​ല​ഞ്ച് പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ക​ഴി​യാ​തെ ബ​ഹ​ളം​വെ​ച്ച യു​വാ​വി​നെ കൂ​ടെ താ​മ​സി​ക്കു​ന്ന​വ​ര്‍ ക​ഴി​ഞ്ഞ രാ​ത്രി ബേ​ക്ക​ല്‍ പൊ​ലീ​സി​ല്‍ എ​ത്തി​ക്കു​ക​യും പൊ​ലീ​സ് താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ല്‍, രാ​വി​ലെ​യോ​ടെ യു​വാ​വ് കൂ​ടു​ത​ല്‍ അ​ക്ര​മ​കാ​രി​യാ​വു​ക​യാ​യി​രു​ന്നു.

ക​ർ​ണാ​ട​ക​യി​ലെ പു​ത്തൂ​രി​ലു​ള്ള യു​വാ​വി​െൻറ സ​ഹോ​ദ​ര​നും ബ​ന്ധു​ക്ക​ളും സം​ഭ​വ​മ​റി​ഞ്ഞ് കാ​ഞ്ഞ​ങ്ങാ​ട്ടെ​ത്തി​യി​ട്ടു​ണ്ട്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udumaonline game addictionmigrant worke
Next Story