Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUdumachevron_rightകോഴിക്കോട് സ്വദേശിയെ...

കോഴിക്കോട് സ്വദേശിയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതി പിടിയിൽ

text_fields
bookmark_border
കോഴിക്കോട് സ്വദേശിയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതി പിടിയിൽ
cancel
camera_alt

ഷേക്ക് ഹമീദ്​


ഉദുമ: വാടക മുറിയുടെ പുറത്തെ ഗേറ്റ് പൂട്ടിയ വിരോധത്തിന് കോഴിക്കോട് സ്വദേശിയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ കര്‍ണാടക പുത്തൂര്‍ സ്വദേശിയെ മേല്‍പറമ്പ് പൊലീസ് അറസ്​റ്റ് ചെയ്തു. മാണിക്ക പാലത്താട് ഷേക്ക് ഹമീദിനെയാണ് (50) മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസും സംഘവും കര്‍ണാടകയിലെത്തി അറസ്​റ്റ് ചെയ്തത്. കൊയിലാണ്ടി സ്വദേശിയും ടയര്‍ റീസോളിങ് ജീവനക്കാരനുമായ വിജിഷ് കെ. വിശ്വനെയാണ് (37) വെട്ടിപ്പരിക്കേല്‍പിച്ചത്.

കളനാട് മോഡേണ്‍ ടയര്‍ വര്‍ക്‌സ് എന്ന സ്ഥാപനത്തിന്‍റെ മുകളിലെ മുറിയിലെ താമസക്കാരനാണ് വിജീഷ്. ഇതേ കെട്ടിടത്തില്‍ തന്നെയാണ് ഷേക്ക് ഹമീദും താമസിക്കുന്നത്. മുറിയുടെ പുറത്തെ ഗേറ്റ് പൂട്ടിയത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വാക്കേറ്റത്തിനൊടുവില്‍ വിജീഷിനെ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. വിജീഷിന്‍റെ തലക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ മാസം രണ്ടിന് രാത്രിയാണ് സംഭവം. 308, 326 വകുപ്പുകള്‍ ചേര്‍ത്ത് വധശ്രമത്തിന് കേസ് രജിസ്​റ്റര്‍ ചെയ്ത് മേല്‍പറമ്പ് പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. സംഭവത്തിനുശേഷം ഷേക്ക് ഹമീദ് കര്‍ണാടകയിലേക്ക് മുങ്ങുകയായിരുന്നു. ഇന്നലെയാണ് അറസ്​റ്റ് ചെയ്തത്.

ഗ്രേഡ് എസ്.ഐ ആര്‍.കെ. ജയചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫിസര്‍ ഹരീന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വെട്ടിപ്പരിക്കേല്‍പിക്കാന്‍ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തു. പ്രതിയെ റിമാൻഡ്​ ചെയ്തു.





Show Full Article
TAGS:hackarrested
News Summary - Defendant arrested in hacking case
Next Story