ബൈക്ക് തടഞ്ഞുനിർത്തി സി.പി.എം നേതാവിനെ ആക്രമിച്ചു
text_fieldsപരിക്കേറ്റ് ചെങ്കള ഇ.കെ. നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച സി.പി.എം പള്ളിക്കര ലോക്കൽ കമ്മിറ്റിയംഗം എം.എച്ച്. ഹാരിസ്
ഉദുമ: ബൈക്ക് തടഞ്ഞുനിർത്തി സി.പി.എം നേതാവിനെ ആക്രമിച്ചു. പള്ളിക്കര ലോക്കൽ മുൻ ലോക്കൽ സെക്രട്ടറിയും ലോക്കൽ കമ്മിറ്റിയംഗവുമായ എം.എച്ച് ഹാരിസിനെയാണ് ആക്രമിച്ചത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ പള്ളിക്കരയിൽനിന്ന് വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് ബേക്കൽ മാസ്തിഗുഡയിൽവെച്ച് ആക്രമിച്ചത്.
മുസ്ലിം ലീഗ് നേതാവും പഞ്ചായത്തംഗവുമായ ആളുടെ മകെൻറ നേതൃത്വത്തിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിർത്തിയ ശേഷം ഹാരിസിനെ ആക്രമിക്കുകയായിരുന്നുവെന്ന് സി.പി.എം പ്രവർത്തകർ ആരോപിച്ചു.
പരിക്കേറ്റ ഹാരിസിനെ ചെങ്കള ഇ.കെ. നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ സി.പി.എം പള്ളിക്കര ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.