ഉദുമയിലെ രണ്ടു കുടുംബങ്ങള്ക്ക് കൈത്താങ്ങുമായി കോൺഗ്രസ്
text_fieldsഉദുമ: രോഗങ്ങളാല് വിഷമമനുഭവിക്കുന്ന രണ്ടു കുടുംബങ്ങള്ക്ക് ആശ്വാസവുമായി കോണ്ഗ്രസ്. പാർട്ടി കോട്ടിക്കുളം ബൂത്ത് പ്രസിഡൻറ് എം.സി. ഇബ്രാഹിമിനും നാലാംവാതുക്കലിലെ കോണ്ഗ്രസ് പ്രവര്ത്തകന് കൃഷ്ണനുമാണ് ഉദുമയില് കോണ്ഗ്രസിന്റെ നേതൃത്വത്തില് പ്രവര്ത്തിച്ചുവരുന്ന കാരുണ്യ സംഘടനയായ 'കൈത്താങ്ങ്' സാമ്പത്തിക സഹായം നല്കിയത്.
വൃക്ക രോഗത്താല് വിഷമിക്കുന്ന നാലാംവാതുക്കലിലെ കൃഷ്ണന്റെ വീട്ടില് ഡി.സി.സി ജനറല് സെക്രട്ടറി ഗീത കൃഷ്ണനും എം.സി. ഇബ്രാഹിമിന്റെ കുതിരക്കോട്ടേ വീട്ടില് കോണ്ഗ്രസ് ഉദുമ മണ്ഡലം പ്രസിഡന്റ് ബി. ബാലകൃഷ്ണനും സഹായം കൈമാറി.
ബ്ലോക്ക് കോണ്ഗ്രസ് വൈസ് പ്രസിഡൻറും കൈത്താങ്ങ് കൂട്ടായ്മ ചെയര്മാനുമായ കെ.വി. ഭക്തവത്സലന്, ജനറല് കണ്വീനര് പി.വി. ഉദയകുമാര്, ട്രഷറര് രമേഷ് ബേക്കല്, ബ്ലോക്ക് കോണ്ഗ്രസ് വൈസ് പ്രസിഡൻറ് വാസു മാങ്ങാട്, പി.വി. കൃഷ്ണന്, കെ.എം. അമ്പാടി എന്നിവര് സംബന്ധിച്ചു.