കീഴൂരിൽ തോണികൾ കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം
text_fieldsകീഴൂരിൽ തോണികൾക്ക് തീപിടിച്ചത് നാട്ടുകാരുടെ നേതൃത്വത്തിൽ അണക്കാൻ ശ്രമിക്കുന്നു
ഉദുമ: കീഴൂർ ഫിഷറീസ് സ്റ്റേഷനു സമീപം ഹാർബർ തീരത്തിനടുത്ത് കരക്കുകയറ്റിവെച്ചിരുന്ന രണ്ട് ഫൈബർ ഗ്ലാസ് വള്ളങ്ങൾ കത്തിനശിച്ചു. സമീപപ്രദേശത്തെ ഉണങ്ങിയ പുല്ലുകൾക്കിടയിൽ പടർന്ന തീയാണ് ആളിക്കത്തി വള്ളങ്ങൾ കത്തിനശിക്കാൻ ഇടയായത്.
വേലായുധൻ എന്ന മത്സ്യത്തൊഴിലാളിയുടെ ചെറുവള്ളവും വലയും പൂർണമായും ശിവശക്തിയെന്ന, മത്സ്യഫെഡ് വായ്പ മുഖേന അഞ്ചുപേരടങ്ങിയ ഗ്രൂപ്പിന് അനുവദിച്ച വള്ളം ഉപയോഗശൂന്യമാംവിധത്തിലും കത്തിനശിക്കുകയുണ്ടായി. ചെറുവള്ളത്തിനും വലക്കുമായി 70,000 രൂപയുടെയും ശിവശക്തി ഫൈബർ വള്ളവും ഉപകരണങ്ങളുമടക്കം അഞ്ചു ലക്ഷത്തിെൻറയും നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. നാട്ടുകാരും ഫയർ സർവിസും ചേർന്ന് തീയണച്ചതിനാൽ കൂടുതൽ വള്ളങ്ങളിലേക്ക് തീപടരുന്നത് തടയാൻ സാധിച്ചു.