Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUdumachevron_rightകൃഷ്‌ണപിള്ള...

കൃഷ്‌ണപിള്ള മന്ദിരത്തിൽ കരിങ്കൊടി: സി.പി.എം പ്രതിഷേധിച്ചു

text_fields
bookmark_border
കൃഷ്‌ണപിള്ള മന്ദിരത്തിൽ കരിങ്കൊടി: സി.പി.എം പ്രതിഷേധിച്ചു
cancel
Listen to this Article

ഉദുമ: സി.പി.എം ഉദുമ ഏരിയ കമ്മിറ്റി ഓഫിസിനു മുന്നിൽ കരിങ്കൊടി ഉയർത്തി. ചട്ടഞ്ചാൽ കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപത്തെ സി.പി.എം ഉദുമ ഏരിയ കമ്മിറ്റി ഓഫിസായ പി. കൃഷ്‌ണപിള്ള സ്‌മാരക മന്ദിരത്തിലും തൊട്ടടുത്തുള്ള എസ്‌.എഫ്‌.ഐ കൊടിമരത്തിലുമാണ്‌ കരിങ്കൊടി കെട്ടിയത്‌. ബുധനാഴ്ച രാവിലെയാണ്‌ സംഭവം ശ്രദ്ധയിൽപെട്ടത്‌.

സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം ഉദുമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ജില്ല കമ്മിറ്റിയംഗം കെ. കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്‌തു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം പി. മണിമോഹൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം കെ. മണികണ്‌ഠൻ സംസാരിച്ചു. ടി. നാരായണൻ സ്വാഗതം പറഞ്ഞു.

Show Full Article
TAGS:Krishna Pillai Mandiram CPM Black flag 
News Summary - Black flag at Krishna Pillai mandiram: CPM protests
Next Story