Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUdumachevron_rightകരവിരുതി​ന്‍റെ...

കരവിരുതി​ന്‍റെ കമനീയതയിൽ വീട്ടുമുറ്റത്ത് ബേക്കൽ കോട്ടയും ബുർജ് ഖലീഫയും

text_fields
bookmark_border
കരവിരുതി​ന്‍റെ കമനീയതയിൽ വീട്ടുമുറ്റത്ത് ബേക്കൽ കോട്ടയും ബുർജ് ഖലീഫയും
cancel

ഉ​ദു​മ: ക​ര​വി​രു​തി​​ന്‍റെ ക​മ​നീ​യ​ത​യി​ൽ കു​ഞ്ഞി​കൃ​ഷ്ണ​​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് ബേ​ക്ക​ൽ കോ​ട്ട​യും ബു​ർ​ജ് ഖ​ലീ​ഫ​യും. ക​ല്ലും സി​മ​ന്‍റും പെ​യി​ന്‍റും ഉ​പ​യോ​ഗി​ച്ച് മൂ​ന്ന​ടി ഉ​യ​ര​ത്തി​ൽ ബേ​ക്ക​ൽ കോ​ട്ട​യും അ​ഞ്ച​ടി നീ​ള​ത്തി​ൽ ഗ​ൾ​ഫി​ലെ ബു​ർ​ജ് ഖ​ലീ​ഫ​യും ത​​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് ക​ര​വി​രു​തി​ൽ ഒ​രു​ക്കി ക​ഴി​വ്​ തെ​ളി​യി​ക്കു​ക​യാ​ണ്‌ പ​ള്ളി​ക്ക​ര പാ​ക്കം ച​ര​ൽ​ക്ക​ട​വ് അ​ടു​ക്ക​ത്തി​ൽ കു​ഞ്ഞി​കൃ​ഷ്ണ​ൻ. പാ​ക്കം ജി.​എ​ച്ച്.​എ​സ് സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ മ​ക​ൻ ശ്രീ​ഹ​രി​യും കൂ​ട്ടി​നു​ണ്ട്.

ചി​ത്ര​ര​ച​ന​യി​ൽ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ ശ്രീ​ഹ​രി നേ​ടി​യി​ട്ടു​ണ്ട്. ക​ര​വി​രു​തി​​ന്‍റെ ചാ​രു​ത​യി​ൽ വീ​ട്ടി​ന​ക​ത്തും പു​റ​ത്തും ഇ​വ​ർ വ​ര​ച്ച വ​ർ​ണ​ചി​ത്ര​ങ്ങ​ളും രൂ​പ​ങ്ങ​ളും ഏ​റെ​യാ​ണ്‌ .

ക​ല്ലു​കെ​ട്ട് ജോ​ലി​ക്കാ​ര​നാ​യ കു​ഞ്ഞി​കൃ​ഷ്ണ​ൻ 25 വ​ർ​ഷം മു​മ്പാ​ണ് ദു​ബൈ​യി​ലെ​ത്തി​യ​ത്. പ്ര​വാ​സ ജീ​വി​ത​ത്തോ​ട് വി​ട​പ​റ​ഞ്ഞ് നാ​ട്ടി​ൽ മ​ര​മി​ൽ ജോ​ലി​യി​ലാ​യി​രു​ന്ന കു​ഞ്ഞി​കൃ​ഷ്ണ​ൻ വി​വി​ധ ശി​ല്പ നി​ർ​മാ​ണ​ത്തി​ര​ക്കി​ലാ​ണി​പ്പോ​ൾ. മ​ക​നോ​ടൊ​പ്പം ക​ല​യി​ൽ കൗ​തു​ക​ങ്ങ​ൾ സൃ​ഷ്ടി​ച്ച് നാ​ട്ടു​കാ​രു​ടെ കൈ​യ​ടി നേ​ടു​ക​യാ​ണ് അ​ച്ഛ​നും മ​ക​നും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:handicrafts
News Summary - Bekal Fort and Burj Khalifa in the backyard with the charm of handicrafts
Next Story