കരിച്ചേരി പ്രിയദർശിനി മന്ദിരത്തിനുനേരെ ആക്രമണം
text_fieldsകരിച്ചേരി പ്രിയദർശിനി മന്ദിരം കോൺഗ്രസ് പ്രവർത്തകർ സന്ദർശിക്കുന്നു
ഉദുമ: കരിച്ചേരി നാരായണൻ മാസ്റ്റർ സ്മാരക മന്ദിരത്തിനുനേരെ ആക്രമം. കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത കരിച്ചേരി നാരായണൻ മാസ്റ്റർ സ്മാരക ഹാളിന് നേരെയാണ് അക്രമം നടത്തിയത്. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, മുൻ പ്രസിഡന്റ് ഹക്കീം കുന്നിൽ, ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽവീട്, ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജൻ പെരിയ, ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സുകുമാരൻ പൂച്ചക്കാട്, ചന്തുക്കുട്ടി പൊഴുതല, രവീന്ദ്രൻ കരിച്ചേരി, ചന്ദ്രൻ തച്ചങ്ങാട്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി.എം ഷാഫി, ദിവാകരൻ കുഞ്ഞിത്തോട്, രാകേഷ് കരിച്ചേരി, കുമാരൻ നായർ, ഗോപാലകൃഷ്ണൻ കരിച്ചേരി, രാജു കുറിച്ചിക്കുന്നു, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, ഗിരികൃഷ്ണൻ കൂടാല എന്നിവർ സ്ഥലം സന്ദർശിച്ചു.