Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightUdumachevron_rightമേൽപ്പറമ്പിൽ...

മേൽപ്പറമ്പിൽ പൊലീസുമായി ഒരുസംഘം ഏറ്റുമുട്ടി; മൂന്നു പൊലീസുകാർക്ക്​ പരിക്ക്

text_fields
bookmark_border
മേൽപ്പറമ്പിൽ പൊലീസുമായി ഒരുസംഘം ഏറ്റുമുട്ടി; മൂന്നു പൊലീസുകാർക്ക്​ പരിക്ക്
cancel

ഉദുമ: മേൽപ്പറമ്പിൽ ഒരുസംഘം പൊലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ബേക്കൽ പൊലീസ് ഇൻസ്പെക്ടർ ബെന്നി ലാൽ, എസ്.ഐ ബിജു, സിവിൽ പൊലീസ് ഓഫിസർ ഷിനു എന്നിവർക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച വൈകീട്ട്​ 6.30ഓടെയാണ് സംഭവം നടന്നത്. മേൽപ്പറമ്പിൽ ഒരു കടയുടെ മുൻവശത്ത് യുവാക്കൾ കൂട്ടംകൂടി നിന്നിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം യുവാക്കളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും യുവാക്കൾ തയാറായില്ല. ഇതേത്തുടർന്നാണ് പൊലീസും യുവാക്കളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത്

. പ്രദേശത്തെ നാലംഗ സംഘമാണ് പൊലീസിനെ ആക്രമിച്ചതെന്ന് പറയുന്നു. കൂടുതൽ പൊലീസ് സേന എത്തിയാണ് സംഭവസ്ഥലം ശാന്തമാക്കിയത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബേക്കൽ ​െപാലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:clashes with police
News Summary - A group clashes with police; Three policemen were injured
Next Story