തൃക്കരിപ്പൂർ മാർക്കറ്റ്: അനുരഞ്ജന നീക്കം തുടങ്ങി
text_fieldsതൃക്കരിപ്പൂർ മീൻ മാർക്കറ്റ് പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേർത്ത യോഗത്തിൽനിന്ന്
തൃക്കരിപ്പൂർ: പഞ്ചായത്ത് മാർക്കറ്റിൽ മത്സ്യം ഇറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു മാസമായി നിലനിൽക്കുന്ന പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് നേതൃത്വത്തിൽ അനുരഞ്ജന ശ്രമം. കരാറുകാർ തമ്മിലുള്ള പ്രശ്നത്തിൽ 40 ഓളം തൊഴിലാളികൾ പട്ടിണിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ചർച്ച വിളിച്ചുചേർത്തത്.
കമീഷൻ ഏജന്റുമാരുടെ അസോസിയേഷൻ നൽകിയ പരാതിയെ തുടർന്നാണ് ചർച്ച. നിലവിലെ കരാറുകാരനെയും കമീഷൻ ഏജന്റ് അസോസിയേഷൻ പ്രതിനിധികളെയും ഒന്നിച്ചിരുത്തി ചേർന്ന യോഗത്തിൽ ഇരുകൂട്ടരും അവരവരുടെ വിഷയങ്ങൾ ഉന്നയിച്ചു.
പ്രസിഡന്റ് സത്താർ വടക്കുമ്പാട് വിഷയം അവതരിപ്പിച്ചു. ചർച്ചയിൽ വികസന സ്ഥിരംസമിതി ചെയർമാന്മാരായ വി.കെ. ബാവ, ശംസുദ്ദീൻ ആയിറ്റി, ബ്ലോക്ക് അംഗം വി.പി.പി. ഷുഹൈബ്, പഞ്ചായത്ത് അംഗങ്ങളായ ഫായിസ് ബീരിച്ചേരി, എ. കെ. ഹാഷിം, പി. കുഞ്ഞികണ്ണൻ, മത്സ്യ മാർക്കറ്റ് നടത്തിപ്പുകാരായ സോജു, ശശി, അസോസിയേഷൻ അംഗങ്ങളായ ഷാജഹാൻ, സുബൈർ തളിപ്പറമ്പ് എന്നിവർ പങ്കെടുത്തു.

