Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightThrikaripurchevron_rightപരാതികൾ ബധിര...

പരാതികൾ ബധിര കർണങ്ങളിൽ; തങ്കയം ബൈപാസിൽ ബസോടിക്കാൻ നടപടിയില്ല

text_fields
bookmark_border
bus stand
cancel
camera_alt

ത​ങ്ക​യ​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രിക്കു സമീപമുള്ള ബ​സ് സ്റ്റോ​പ്പ്

തൃ​ക്ക​രി​പ്പൂ​ർ: പ്ര​ദേ​ശ​ത്തെ ക​ണ്ണൂ​ർ ജി​ല്ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ത​ങ്ക​യം ബൈ​പാ​സ് റോ​ഡി​ൽ ബ​സു​ക​ൾ ഓ​ടു​ന്നി​ല്ല. കോ​വി​ഡി​ന് സ്വ​കാ​ര്യ - കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ഉ​ൾ​പ്പ​ടെ 30 ലേ​റെ സ​ർ​വി​സു​ക​ൾ ന​ട​ത്തി​യി​രു​ന്ന റൂ​ട്ടി​ലാ​ണ് ഒ​രു​ബ​സു​പോ​ലും ഓ​ടാ​ത്ത​ത്.

തൃ​ക്ക​രി​പ്പൂ​ർ പ്ര​ദേ​ശ​ത്ത് നി​ന്ന് റെ​യി​ൽ​വേ ഗേ​റ്റി​ന്‍റെ ത​ട​സ്സമി​ല്ലാ​തെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​യ്യ​ന്നൂ​ർ പ​ട്ട​ണ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന റോ​ഡാ​ണ് ത​ങ്ക​യം ബൈ​പാ​സ്. ഒ​ട്ടേ​റെ ബ​സു​ക​ൾ​ക്ക് ഇ​തു​വ​ഴി പെ​ർ​മി​റ്റ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സ​ർ​വി​സി​ന് ത​യാ​റാ​വു​ന്നി​ല്ല. കോ​വി​ഡി​ന് ശേ​ഷം സ​ർ​വി​സ് പൂ​ർ​ണ​മാ​യി നി​ല​ക്കു​ക​യാ​യി​രു​ന്നു.

താ​യി​നേ​രി, ത​ങ്ക​യം, പ​യ്യ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന കു​ട്ടി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. ത​ങ്ക​യം ബൈ​പാ​സ് വ​ഴി പ​യ്യ​ന്നൂ​ർ ഡി​പ്പോ​യി​ൽ നി​ന്ന് ചെ​റു​വ​ത്തൂ​ർ, പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് അ​തി​രാ​വി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സ് ഉ​ണ്ടാ​യി​രു​ന്ന​തും ഇ​പ്പോ​ഴി​ല്ല. ഇ​തി​നെ ആ​ശ്ര​യി​ച്ചി​രു​ന്ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്.

ഇ​തു​സം​ബ​ന്ധി​ച്ച് കാ​സ​ർ​കോ​ട്ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് 2022 ഒ​ക്ടോ​ബ​ർ 14 ന് ​സം​ഘ​ടി​പ്പി​ച്ച വാ​ഹ​നീ​യം പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി മാ​ത്രം ഉ​ണ്ടാ​കു​ന്നി​ല്ല.

രാ​ത്രി 7.30 ക​ഴി​ഞ്ഞാ​ൽ പ​യ്യ​ന്നൂ​രി​ൽ നി​ന്ന് തൃ​ക്ക​രി​പ്പൂ​ർ റൂ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള സ്വ​കാ​ര്യ ബ​സു​ക​ൾ പ​യ്യ​ന്നൂ​രി​ൽ സ​ർ​വി​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം ഒ​ള​വ​റ മു​ത​ൽ കാ​ലി​ക്ക​ട​വ് വ​രെ​യു​ള്ള യാ​ത്ര​ക്കാ​ർ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഈ ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus servicebypass road
News Summary - there is no bus service in thankayam bypass road
Next Story